സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട അഭിനയത്രിയായി മാറികൊണ്ടിരിക്കുന്ന താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ഉദാഹരണം സുജാത എന്ന സിനിമയിലൂടെ തുടങ്ങിയ അനശ്വര തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ആരാധകരെ സ്വന്തമാക്കി. ആ സിനിമ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
നായികയായി വരെ അഭിനയിച്ചു കഴിഞ്ഞ അനശ്വര വരും വർഷങ്ങളിൽ മലയാളത്തിൽ കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുമെന്ന് ഉറപ്പാണ്. ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യ കൂടി സൂപ്പർഹിറ്റായതോടെ അനശ്വര സിനിമയിൽ തന്റെ ഇടം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് അനശ്വര രാജൻ.
മലയാളത്തിൽ സൂപ്പർഹിറ്റായ ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പിലാണ് അനശ്വര രാജൻ പ്രധാന റോളിൽ ഒന്ന് അവതരിപ്പിക്കുന്നത്. നടി പ്രിയ വാര്യരും അതിൽ ഒരു റോൾ ചെയ്യുന്നുണ്ട്. അതുപോലെ തമിഴിൽ തൃഷ യ്ക്ക് ഒപ്പം ഒരു സിനിമയിലും അനശ്വര അഭിനയിക്കുന്നുണ്ട്. ഈ രണ്ട് സിനിമകളാണ് അനശ്വരയുടെ പുതിയതായി വരാനുള്ളത്. മലയാളത്തിലും ഒരു സിനിമ താരത്തിന്റെ അന്നൗൺസ് ചെയ്തിട്ടുണ്ട്.
സിനിമ കഴിഞ്ഞാൽ അനശ്വര ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് യാത്രകളാണ്. അനശ്വര രാജൻ കൊടൈക്കനാലിൽ സുഹൃത്തുക്കൾക്ക് ഒപ്പം ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അനശ്വരയുടെ ചേച്ചി ഐശ്വര്യയും താരത്തിനൊപ്പമുണ്ട്. കൂളിംഗ് ഗ്ലാസ് വച്ച് കട്ട ഫ്രീക്ക് ലുക്കിൽ ഇരിക്കുന്ന ഫോട്ടോസാണ് അനശ്വര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവി ലേഡി സൂപ്പർസ്റ്റാർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.