ബാലതാരമായി അഭിനയിച്ച് സിനിമയിൽ ചുവടുറപ്പിച്ച താരമാണ് നടി അനശ്വര രാജൻ. ചെറുപ്രായത്തിൽ തന്നെ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനശ്വര ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിക്കുകയും ചെയ്ത ഒരാളാണ്.
ഉദാഹണം സുജാത എന്ന സിനിമയിലാണ് അനശ്വര മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചത്. അതിന് ശേഷം എവിടെ എന്ന സിനിമയിലും ബാലതാരമായി തന്നെ അഭിനയിച്ച അനശ്വര മൂന്ന് ചിത്രത്തിൽ നായികയായി അഭിനയിച്ചു. മാത്യു തോമസും വിനീത് ശ്രീനിവാസനും അനശ്വരയും പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങളിലാണ് നായികയായി അഭിനയിച്ചത്. പ്ലസ് ടു കാലഘട്ടം പറയുന്ന കഥയായിരുന്നു അത്.
ആദ്യ രാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അനശ്വര അതിന് ശേഷം അഭിനയിച്ചു. തണ്ണീർമത്തന്റെ സംവിധായകനായ ഗിരീഷിനൊപ്പം വീണ്ടും അനശ്വര ഒന്നിച്ചപ്പോൾ ടൈറ്റിൽ റോളിൽ തന്നെ അഭിനയിക്കാൻ അനശ്വരയ്ക്ക് സാധിച്ചു. സൂപ്പർ ശരണ്യയിൽ ശരണ്യയായി തകർത്ത് അഭിനയിച്ച അനശ്വരയ്ക്ക് ഒരുപാട് ആരാധകരും കൂടി. അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജനും ആ സിനിമയിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ചേച്ചിക്കൊപ്പം മുംബൈയിൽ പോയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനശ്വര. മുംബൈ എയർപോർട്ടിലും അന്ധേരിയിലുമെല്ലാം നിൽക്കുന്ന ചിത്രങ്ങൾ അനശ്വരയും ഐശ്വര്യയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. റാങ്കി, ജോൺ എബ്രഹാം നിർമ്മിക്കുന്ന ‘മൈക്ക്’ എന്നീ സിനിമകളാണ് അനശ്വരയുടെ ഇനി പുറത്തിറങ്ങാനുളളത്.