ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി തുടങ്ങിയ അനശ്വര വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും അതും ചെറിയ പ്രായത്തിൽ തന്നെ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയാണ് അനശ്വരയുടെ കരിയർ മാറ്റിമറിച്ചത്. അതിൽ പ്രധാന വേഷത്തിലാണ് അനശ്വര അഭിനയിച്ചത്.
കീർത്തി എന്ന റോളിൽ അതിൽ തിളങ്ങിയ അനശ്വരയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചിട്ടുണ്ടായിരുന്നു. പിന്നീട് അനശ്വരയെ തേടി കൂടുതൽ നായികാ വേഷങ്ങൾ എത്തി. ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യ കൂടി ഗംഭീര വിജയം നേടിയതോടെ അന്യഭാഷകളിൽ നിന്നും അനശ്വരയ്ക്ക് അവസരം ലഭിച്ചു. തൃഷ നായികയായി അഭിനയിച്ച രംഗി എന്ന സിനിമയിലൂടെയാണ് തമിഴിലേക്ക് പ്രവേശിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഷോർട്സ് ധരിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അനശ്വര ധാരാളം മോശം കമന്റുകൾ നേരിടുകയും താരത്തിന് പിന്തുണ അറിയിച്ച് മലയാളത്തിൽ നിരവധി നടിമാർ രംഗത്ത് വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് അനശ്വരയുടെ ഗ്ലാമറസ് ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം ഒരേപോലെ സജീവമാണ് അനശ്വര രാജൻ.
ഇപ്പോഴിതാ കിടിലം മേക്കോവറുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അനശ്വര. വയലറ്റ് നിറത്തിലെ ഗൗണിൽ വെറൈറ്റി ഹെയർ സ്റ്റൈലിൽ ഹോട്ട് ലുക്കിലാണ് അനശ്വര ചിത്രങ്ങളിൽ തിളങ്ങിയത്. പക്ഷേ അനശ്വരയുടെ പോസ്റ്റിന് താഴെ ചിലർ ഈ ലുക്ക് ചേരുന്നില്ല, മില്ലി ബോബി ആകാൻ ശ്രമിച്ചതാണോ ഒത്തില്ല എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ചേരുന്നുണ്ടെന്നും കമന്റ് ഇട്ടിട്ടുണ്ട്.