2013-ൽ തെലുങ്ക് ചാനലായ ഇടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച ജബർദസ്ത എന്ന പ്രോഗ്രാമിലെ അവതാരകയായി തുടങ്ങി അവിടെയുള്ള പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. 2016 മുതൽ സിനിമയിലും സജീവമായ അനസൂയയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഇതിനിടയിൽ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും അനസൂയ സജീവമായി നിന്നിട്ടുണ്ട്.
അനസൂയ മലയാളികൾക്ക് സുപരിചിതയായി മാറുന്നത് അല്ലു അർജുൻ ചിത്രമായ പുഷ്പായിലൂടെയാണ്. അതിന് മുമ്പ് തെലുങ്കിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് മലയാളികൾക്ക് മാത്രമാണ് അനസൂയയെ പരിചിതം. പുഷ്പായിലെ ദാക്ഷായണി എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച അനസൂയയ്ക്ക് അതിലൂടെ ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. അതിന് ശേഷം ഭീഷ്മപർവം എന്ന മലയാള സിനിമയിലും അനസൂയ അഭിനയിച്ചു.
ഭീഷ്മപർവ്വത്തിൽ ആലീസ് എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ പഴയ കാമുകിയുടെ വേഷത്തിലാണ് അതിൽ അഭിനയിച്ചത്. രംഗമാർത്താണ്ട എന്ന സിനിമയാണ് അനസൂയയുടെ അവസാനം പുറത്തിറങ്ങിയത്. ഫ്ലാഷ് ബാക്ക്, പുഷ്പ 2 എന്നിവയാണ് അടുത്തതായി അനസൂയയുടെ ഇറങ്ങാനുള്ള സിനിമകൾ. മെയ് 15-ന് അനസൂയ തന്റെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്.
കുടുംബത്തിന് ഒപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അനസൂയ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “മറ്റൊരു വർഷം വീസർ.. മറ്റൊരു വർഷം ബോൾഡർ..നന്ദി.. നിങ്ങൾ ഓരോരുത്തർക്കും.. എന്നെ സ്നേഹിക്കുന്നതിനും എന്നെ പിന്തുണയ്ക്കുന്നതിനുമുള്ള ഏറ്റവും ശക്തമായ മാർഗത്തിൽ എല്ലാ നല്ലതും മനോഹരവുമായ ആശംസകൾക്കും..”, അനസൂയ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.