ആനന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനാർക്കലി മരിക്കാർ. അതിലെ ദർശന എന്ന കഥാപാത്രം അവതരിപ്പിച്ച അനാർക്കലി, വളരെ ചെറിയ വേഷമാണെങ്കിൽ കൂടിയും വളരെ മനോഹരമായിട്ട് ചെയ്തിരുന്നു. ഒരുപക്ഷേ അതിലെ പ്രധാന പുതുമുഖ നടിമാരെക്കാൾ കൂടുതൽ കഥാപാത്രങ്ങൾ അനാർക്കലി തേടിയെത്താൻ കാരണമായത് ആ പ്രകടനമാണ്.
പിന്നീട് നായികയായി ആസിഫ് അലി ചിത്രത്തിൽ അഭിനയിച്ചെങ്കിലും വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ പാർവതി തിരുവോത്തിന് ഒപ്പം ഉയരെയിൽ ഒരു കിടിലം റോൾ അഭിനയിച്ച് അനാർക്കലി സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തു. ഒരുപക്ഷേ കോവിഡ് സാഹചര്യങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ അനാർക്കലി തിരക്കുള്ള നടിയായി മാറിയേനെ.
ഒരു യാത്രി ഒരു പകൽ, അമല, കിസ്സ, ഗഗനചാരി തുടങ്ങിയ ചിത്രങ്ങളാണ് അനാർക്കലിയുടെ ഇനി വരാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവയായ അനാർക്കലി ധാരാളം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട്. പലതും ഗ്ലാമറസ് ഷൂട്ടുകളായിരുന്നു. ഇതോടൊപ്പം തന്നെ അനാർക്കലി സ്ഥിരമായി ചെയ്യുന്ന ഒന്നായിരുന്നു സിനിമ പാട്ടുകൾക്ക് കവർ പാടി പോസ്റ്റ് ചെയ്യുന്നത്.
പുതിയതും പഴയതുമായ പാട്ടുകൾക്ക് അനാർക്കലി തന്റെ മധുരശബ്ദത്തിൽ പാടി വീഡിയോ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭീഷ്മപർവ്വത്തിലെ ‘ആകാശം പോലെ’ എന്ന പാട്ടിന് മനോഹരമായ ഒരു കവർ വേർഷനുമായി എത്തിയിരിക്കുകയാണ് അനാർക്കലി. ഒറിജിനലിനേക്കാൾ കിടിലമെന്നാണ് ആരാധകരിൽ ചിലർ അനാർക്കലിയുടെ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.