ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ആരാധകരുള്ള താരങ്ങളുണ്ട്. അത്തരത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് ജന മനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് നടി അനാർക്കലി മരിക്കാർ. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രതിലൂടെയാണ് അനാർക്കലി അഭിനയ രംഗത്തേക്ക് വരുന്നത്.
സിനിമയിൽ പ്രധാന റോളിലല്ല അഭിനയിച്ചതെങ്കിലും പ്രേക്ഷകർ അനാർക്കലിയെ തിരിച്ചറിയുന്ന റോളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. ദർശന എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അനാർക്കലി അവതരിപ്പിച്ചത്. ചിത്രത്തിൽ പ്രധാന റോളുകളിൽ അഭിനയിച്ച പുതുമുഖ നടിമാരെക്കാൾ അവസരങ്ങൾ പിന്നീട് അനാർക്കലിയെ തേടിയെത്തി. അനാർക്കലിയുടെ സഹോദരിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ‘സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന സിനിമയിൽ അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരിക്കാർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അനാർക്കലി സിനിമയിലേക്ക് എത്തിയത്. വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. ഇനി നിരവധി സിനിമകളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്.
അനാർക്കലി ഒരു വിന്റജ് കാറിനൊപ്പം നിന്ന് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്. അനാർക്കലിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകർ നൽകിയിരിക്കുന്നത്. നീതു തോമസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലക്ഷ്മി സനീഷാണ് അനാർക്കലിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.