December 4, 2023

‘അമ്പോ!! ഇതെന്തൊരു മാറ്റമാണ്!! ഷോർട്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് എന്ന സംവിധായകൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആനന്ദം’. കോളേജ് ഐ.വി(ടൂർ) ആസ്പദമാക്കി ഇറങ്ങിയ സിനിമയിൽ നിവിൻ പൊളി അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചവരിൽ പലർക്കും പിന്നീട് സിനിമകളിൽ അവസരങ്ങൾ ലഭിച്ചിരുന്നു. നായകനും നായികയായും തന്നെയാണ് മിക്കവരും തിളങ്ങിയത്.

ആ കൂട്ടത്തിൽ ആനന്ദത്തിൽ മറ്റു കേന്ദ്രകഥാപാത്രങ്ങളെ വച്ചുനോക്കുമ്പോൾ അധികം ഡയലോഗുകൾ പോലും ഇല്ലാതെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് നടി അനാർക്കലി മരിക്കാർ. സിനിമ ഇറങ്ങിയ ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും അനാർക്കലിയെ പറ്റി തന്നെയായിരുന്നു. അനാർക്കലിക്ക് മുമ്പ് തന്നെ ആ കുടുംബത്തിൽ നിന്ന് മറ്റൊരാൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച ലക്ഷ്മി മരിക്കാർ അനാർക്കലിയുടെ ചേച്ചിയാണ്. അനാർക്കലി ആനന്ദത്തിന് ശേഷം വിമാനം എന്ന സിനിമയിലാണ് അഭിനയിച്ചത്. അത് കഴിഞ്ഞ് നായികയായി അഭിനയിച്ച മന്ദാരം എന്ന സിനിമ അധികം വിജയം നേടിയിരുന്നില്ല. ഉയരെയിലാണ് പിന്നീട് അനാർക്കലിക്ക് മികച്ച വേഷം ലഭിച്ചത്.

അതിൽ പാർവതിയുടെ കൂട്ടുകാരിയായി തന്നെ ഒരു നല്ല കഥാപാത്രമാണ് അനാർക്കലിയ്ക്ക് ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ഷോർട്സിൽ ഹോട്ട് ലുക്കിലാണ് അനാർക്കലി പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സെനി പി ആറുകാട്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ്, റാസ് മേക്കപ്പ് സ്റ്റുഡിയോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.