December 4, 2023

‘കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ അനന്യ, രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ..’ – മറുപടി കൊടുത്ത് പിതാവ്

ബോളിവുഡ് സിനിമ മേഖല എപ്പോഴും ഗ്ലാമറസായി നിൽക്കുന്ന ഒന്നാണ്. നടന്മാരും നടിമാരും ഒരേപോലെ തന്നെ ഗ്ലാമറസ് ആകാൻ ശ്രമിക്കാറുണ്ട്. വസ്ത്രധാരണങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട് സിനിമ നടിമാർക്ക്. ബോളിവുഡിൽ ഇത് കുറവാണെന്ന് പറയുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അത് സംഭവിക്കുകയും വലിയ വിവാദം ആവുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2-വിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി അനന്യ പാണ്ഡെയ്‌ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം കേൾക്കേണ്ടി വന്നിരിക്കുകയാണ്. ബോളിവുഡ് നടനായ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അനന്യ ഈ കഴിഞ്ഞ ദിവസം ഈ ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഈ വിവാദസംഭവം നടക്കുന്നത്.

ബോളിവുഡ് നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ സി.ഇ.ഒ അപൂർവ മെഹ്തയുടെ ജന്മദിനം ആഘോഷത്തിന് പങ്കെടുത്തപ്പോഴാണ് അനന്യയ്ക്ക് താൻ ഇട്ട വസ്ത്രത്തിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നത്. അടിവസ്ത്രം വരെ കാണുന്ന രീതിയുള്ള ഡ്രെസ്സാണ് താരം ഇട്ടിരുന്നതെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ലഭിച്ചത്.

ഇപ്പോഴിതാ അനന്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പിതാവ് ചങ്കി പാണ്ഡെ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “ഒരു പിതാവ് എന്ന നിലയിൽ, എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല. ഞങ്ങളുടെ രണ്ട് പെൺമക്കളെയും ഞങ്ങൾ വളരെ നന്നായി വളർത്തിയിട്ടുണ്ട്. അവർ വളരെ മിടുക്കരാണ്.. അനന്യ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിൽ അവൾക്ക് ഗ്ലാമറസ് ആയി കാണണം.

എന്റെ പെൺമക്കളെക്കുറിച്ച് എനിക്ക് ഉറപ്പായും ഒരു കാര്യം അറിയാം, അവർക്ക് നിരപരാധിത്വമുണ്ട്. അവൾ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് ചിരിക്കുക സ്വാഭാവികമാണ്. അച്ഛനായ എനിക്ക് അത്തരം വേഷങ്ങൾ ധരിക്കുന്നതിൽ വിഷമം ഇല്ലെങ്കിൽ പിന്നെ ആർക്കും വിഷമം തോന്നേണ്ടതില്ലെന്ന് ഞാൻ കരുതുന്നു..”, ചങ്കി പാണ്ഡെ പറഞ്ഞു. നിരവധി പേരാണ് അനന്യക്ക് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നത്.