ഒരു സംഗീത കുടുംബത്തിൽ ജനിച്ച് കുട്ടികാലം മുതൽ സ്റ്റേജ് ഷോകളിൽ പാടി, പിന്നീട് ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. പുള്ളിമാൻ എന്ന സിനിമയിലാണ് അമൃത ആദ്യമായി പാടുന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്ത് ഏറെ ജനപ്രീതി നേടിയ ശേഷമാണ് അമൃത പിന്നണി ഗായികയാകുന്നത്.
2014-ൽ അമൃത സുരേഷും അനിയത്തി അഭിരാമിയും ചേർന്ന് ‘അമൃതം ഗമായ’ എന്ന ഒരു മ്യൂസിക് ബാൻഡ് തുടങ്ങുകയും ചെയ്തു. സ്റ്റാർ സിംഗറിൽ പങ്കെടുക്കുന്ന സമയത്താണ് അമൃത ബാലയുടെ പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാകുന്നതും. അവന്തിക എന്ന പേരിൽ ഒരു മകൾ ഇരുവർക്കുമുണ്ട്. പക്ഷേ ബാലയും അമൃതയും തമ്മിൽ 2015 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
2019-ൽ നിയമപരമായി തന്നെ ഇരുവരും വേർപിരിയുകയും ചെയ്തു. ആ സമയത്താണ് അമൃതയും അനിയത്തിയും ഒരുമിച്ച് ബിഗ് ബോസിൽ പങ്കെടുത്തത്. ബിഗ് ബോസിൽ വന്ന ഇരുവർക്കും ഒരുപാട് ആരാധകരെയും ലഭിച്ചു. ഈ അടുത്തിടെ അമൃത മധുരിമ എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിരുന്നു. മികച്ച അഭിപ്രായം നേടിയ ആ വീഡിയോ യൂട്യൂബിൽ ഒരു മില്യൺ ആളുകളാണ് കണ്ടത്.
അമൃത പുതിയ ഹെയർ സ്റ്റൈൽ ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഫ്രോ ബ്യൂട്ടി സലൂണിലെ വ്യത്യസ്തമായ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്ന അമൃതയെ വിഡിയോയിൽ കാണാൻ സാധിക്കും. അതിന് ശേഷം ഒരു കിടിലം സ്റ്റൈൽ മുടിയിൽ പരീക്ഷിക്കുകയും ചെയ്തു താരം. ചില ട്രോളുകളും രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.