December 10, 2023

‘സാരിയിൽ ക്യൂട്ട് ലുക്കിൽ കുടുംബ വിളക്കിലെ ശീതൾ, അമൃതയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നാണ് കുടുംബ വിളക്ക്. സിനിമയിലൂടെ തിളങ്ങിയ നടി മീര വാസുദേവൻ പ്രധാന കഥാപാത്രമായ സുമിത്രയായി നിറഞ്ഞ് നിൽക്കുമ്പോൾ അതിൽ ഒപ്പം അഭിനയിക്കുന്ന താരങ്ങളും മികച്ച ജനപിന്തുണയാണ് ലഭിക്കാറുളളത്. അതിൽ സുമിത്രയുടെ മകളായ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ.

ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അമൃത സീരിയലിൽ നിന്ന് പിന്മാറിയെങ്കിലും ഇപ്പോഴും ശീതളായി പ്രേക്ഷകരുടെ മനസ്സിലുള്ളത് അമൃത തന്നെയാണ്. ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് അമൃത ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമാണ് അമൃതയെ സീരിയലിലേക്ക് എത്തിച്ചത്.

ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിൽ ഇടയ്ക്കിടെ പങ്കെടുക്കാറുളള ഒരാളുകൂടിയാണ് അമൃത. അതിൽ വന്ന ശേഷമാണ്‌ അമൃതയ്ക്ക് ആരാധകരെ കൂടുതലായി ലഭിച്ചത്. ധാരാളം വെബ് സീരീസുകളിലും അമൃത അഭിനയിച്ചിട്ടുണ്ട്. കുടുംബ വിളക്കിന് ശേഷം വേറെ സീരിയലുകളിൽ ഒന്നും അമൃത അഭിനയിച്ചിട്ടില്ല.

എങ്കിൽ പോലും അമൃതയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ മഞ്ഞയും നീലയും കലർന്ന സാരിയിൽ ഒരു കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അമൃത. വിപിൻ ജെ കുമാറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താനിരിക കളക്ഷൻസിന്റെ സാരിയാണ് അമൃത ഉടുത്തിരിക്കുന്നത്.