February 28, 2024

‘മുന്നാറിൽ കുടുംബത്തിന് ഒപ്പം അവധി ആഘോഷിച്ച് അമൃത, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കുടുംബവിളക്ക്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പരയാണ് ഇത്. സിനിമയിൽ മിന്നും താരമായി അഭിനയിച്ചിരുന്ന മീര വാസുദേവൻ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ടെലിവിഷൻ രംഗത്തേക്ക് മടങ്ങിയെത്തിയ പരമ്പര കൂടിയായിരുന്നു ഇത്. സുമിത്ര എന്ന റോളിലാണ് താരം അഭിനയിക്കുന്നത്.

അതിൽ സുമിത്രയുടെ മകളായി അഭിനയിക്കാൻ ഇതിനോടകം മൂന്നോളം താരങ്ങളാണ് എത്തിയത്. ആദ്യത്തെ രണ്ട് പേർ വ്യക്തിപരമായ കാരണങ്ങളാൽ മാറിയപ്പോൾ ശ്രീലക്ഷ്മി ശ്രീകുമാർ എന്ന താരമാണ് ആ റോളിൽ അഭിനയിക്കുന്നത്. ശീതൾ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ശീതളായി അഭിനയിച്ചവരിൽ പ്രേക്ഷകർ ഏറെ ഇഷ്ടം കാണിച്ചത്, അമൃത നായർ എന്ന താരം അത് അവതരിപ്പിച്ചപ്പോഴാണ്.

ശീതളായി കുടുംബ പ്രേക്ഷകർ അംഗീകരിച്ചതും അമൃതയെ ആയിരുന്നു. ആ സീരിയലിൽ എത്തിയ ശേഷമാണ് അമൃതയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചത്. മഴവിൽ മനോരമയിലെ ഡോക്ടർ റാം എന്ന സീരിയലിലാണ് അമൃത ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലും ചെറിയ ഒരു വേഷം ചെയ്തിരുന്നു. സ്റ്റാർ മാജിക്കിലും പങ്കെടുത്തിട്ടുണ്ട് അമൃത.

ഇത് കൂടാതെ ധാരാളം വെബ് സീരീസുകളിലും അഭിനയിക്കുന്നുണ്ട് അമൃത. ഇപ്പോഴിതാ തന്റെ കുടുംബത്തിന് ഒപ്പം മുന്നാറിൽ അടിച്ചുപൊളിച്ച് അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അമ്മയ്ക്കും അനിയനുമൊപ്പമാണ് അമൃത മുന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിലേക്ക് പോയത്. അവിടെ നിന്നുള്ള പൂൾ ചിത്രങ്ങൾക്ക് പിന്നാലെ മനോഹരമായ മറ്റ് ഫോട്ടോസും അമൃത പങ്കുവച്ചിരിക്കുകയാണ്.