December 2, 2023

‘ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച് പെൺകുട്ടി, കിടിലം മറുപടി കൊടുത്ത് അമൃത സുരേഷ്..’ – കൈയടിച്ച് ആരാധകർ

സംഗീത സംവിധായകനായ ഗോപിസുന്ദറും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ശേഷം ഒരുപാട് വിമർശനങ്ങൾ മോശം കമന്റുകളും നേരിടുന്ന വ്യക്തിയാണ് ഗായിക അമൃത സുരേഷ്. അവർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയ അഞ്ച് മാസത്തിന് അടുത്തായെങ്കിലും ഇപ്പോഴും അവരിടുന്ന പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകളും ട്രോളുകളുമായി ചില മലയാളികൾ രംഗത്ത് വരാറുണ്ട്.

ഇപ്പോഴിതാ അമൃതയ്ക്ക് ഇൻബോക്സിൽ വന്നൊരു മോശം മെസ്സേജിന്റെ സ്ക്രീൻഷോട്ട് സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. തീർത്തും മോശമായ മെസ്സേജ് വന്നിരിക്കുന്നത് ഒരു പെൺകുട്ടിയുടെ പേരിൽ നിന്നുമാണെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അമൃത അതിന് കുറുക്കികൊള്ളിക്കുന്ന മറുപടിയും കൊടുക്കുകയുണ്ടായി. “എനിക്ക് നിന്നെ ഇഷ്ടമല്ല ബീ.ച്ച്..” എന്നായിരുന്നു പെൺകുട്ടിയുടെ മെസ്സേജ്.

ഇത് ശ്രദ്ധയിൽപ്പെട്ട അമൃത അത് സ്ക്രീൻഷോട്ട് എടുത്ത ശേഷം “നിനക്ക് എങ്ങനെ ഇത്ര സുന്ദരിയാവാൻ കഴിയുന്നു അഞ്ജന..” എന്നായിരുന്നു അമൃതയുടെ സ്ക്രീൻഷോട്ടിലെ മറുപടി. ഇത് പെൺകുട്ടിയെ കളിയാക്കി കൊണ്ടുള്ള മറുപടി ആണെന്ന് വ്യക്തമാണ്. അമൃതയുടെ ഈ കലക്കൻ മറുപടിയെ കൈയടിച്ച് സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ഗോപിസുന്ദറിനും ഇത്തരത്തിൽ കമന്റുകൾ വരാറുണ്ട്.

മിക്കപ്പോഴും ഇവർ അത് കണ്ടില്ലെന്ന് നടിച്ച് മറുപടി കൊടുക്കാതെ മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ടെന്നത് സത്യമാണ്. അതെ സമയം ഗോപിസുന്ദറിനും മകൾ അവന്തികയ്ക്കും ഒപ്പമുള്ള ഒരു രസകരമായ ഫോട്ടോയും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും മുഖം കൊണ്ട് മങ്കി എക്സ്.പ്രെഷൻ ഇടുന്ന രീതിയിലുള്ള ഒരു ചിത്രമാണ് അമൃത പങ്കുവച്ചിട്ടുളളത്.