ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ഗ്ലാമറസ്, മോഡേൺ, നാടൻ വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്ത അമേയ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ ഒരു വിഡിയോയിൽ അഭിനയിച്ച ശേഷമാണ് അമേയയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് പറയേണ്ടി വരും.
അതിന് മുമ്പ് ആട് 2 എന്ന സിനിമയിൽ ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ചെറിയ ഒരു വേഷത്തിൽ താരം അഭിനയിച്ചിരുന്നു. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങളിൽ അമേയ സിനിമയിൽ ചുവടുറപ്പിച്ചു. മലയാളത്തിലെ പല മുൻനിര നടിമാരെക്കാൾ ആരാധകർ ഈ കലാകാരിക്കുണ്ടെന്നത് ഒരു സത്യമാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോളോവേഴ്സ് അതിന് ഉദാഹരണമാണ്.
ഇൻസ്റ്റാഗ്രാമിലാണ് അമേയ കൂടുതൽ സമയം ചിലവഴിക്കുന്നത്. ഫോട്ടോഷൂട്ടിന് ഒപ്പം ചിലപ്പോൾ രസകരമായ ക്യാപ്ഷനുകൾ ഇടുമ്പോൾ ചിലപ്പോൾ ഏറെ ചിന്തിപ്പിക്കുന്ന ക്യാപ്ഷനുകളാണ് അമേയ ഇടാറുളളത്. ദി പ്രീസ്റ്റ്, ഒരു പഴയ ബോംബ് കഥ, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ പിന്നെ ലൈഫിൽ ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല..”, അമേയ ചിത്രങ്ങളോടൊപ്പം കുറിച്ചു.
ഭരത്ത് കെ.ആറാണ് അമേയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കെ ഫാഷൻ ഹബിന്റെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് അമേയയുടെ ഫോട്ടോസിന് താഴെ കമന്റുകളുമായി വന്നത്. പ്രാസം ഒപ്പിച്ച് ഉള്ള വരികൾ ആണെന്നും ചേച്ചിക്ക് ഒരുങ്ങി കവിത എഴുതിക്കൂടെയെന്നും ആരാധകൻ ചോദിച്ചു. ഇങ്ങനെ ചിരിക്കല്ലേയെന്നും ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്.