ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുളള ഒരു നടിയാണ് അമേയ മാത്യു. 2017-ൽ പുറത്തിറങ്ങിയ ആട് 2-വിലൂടെ ആണ് അമേയ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന്റെ ക്ലൈമാക്സിൽ വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ അമേയ ഉള്ളുവെങ്കിലും കൂടിയും പ്രേക്ഷകരുടെ ശ്രദ്ധനേടുന്ന കഥാപാത്രമായിരുന്നു.
അജു വർഗീസിന് ഒപ്പം ഒളിച്ചോടുന്ന ഒരു പെൺകുട്ടിയുടെ റോളിലാണ് അമേയ അതിൽ അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം അമേയയെ മലയാളികൾ കാണുന്നത് കരിക്കിന്റെ വീഡിയോയിലൂടെയാണ്. കരിക്കിന്റെ സൂപ്പർഹിറ്റ് വീഡിയോയാണ് ‘താമരാക്ഷൻപിള്ള ടെക്നോളോജിസിൽ അഭിനയിച്ച അമേയ അതിന് ശേഷം ധാരാളം ആരാധകരെ സ്വന്തമാക്കി. അമേയയ്ക്ക് സിനിമയിലും അവസരങ്ങൾ ലഭിച്ചു.
ഒരു പഴയ ബോം.ബ് കഥ, ദി പ്രീസ്റ്റ്, വുൾഫ്, തിമിരം തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ച അമേയയുടെ ഇനി ഇറങ്ങാനുള്ള സിനിമ ഖജുറാവോ ഡ്രീംസ് എന്ന സിനിമയാണ്. ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ഷറഫുദ്ധീൻ, ധ്രുവൻ, അദിതി രവി തുടങ്ങിയ താരങ്ങൾക്ക് ഒപ്പമാണ് അമേയ അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത അമേയ ഞെട്ടിക്കാറുണ്ട്.
ഫോട്ടോസിന് ഒപ്പമുള്ള അമേയയുടെ രസകരമായ ക്യാപ്ഷനുകളാണ് കൈയടി നേടുന്നത്. “കുമാരി സാറ്റർഡേ നൈറ്റിൽ മോൺസ്റ്ററടിച്ച് ചതുരം പോലെ നടന്ന് കൂമനായി ജയ ജയ ജയഹേ പാടുന്നു.. അപ്പോ എല്ലാം സെറ്റാണ്..”, എന്ന ക്യാപ്ഷനോടെ തന്റെ പുതിയ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് അമേയ പങ്കുവച്ചിരിക്കുകയാണ്. യദു വേണുഗോപാലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.