February 29, 2024

‘വെണ്ണക്കല്ലിൽ കൊത്തിയ ശില്പം പോലെ!! കറുപ്പിൽ ഹോട്ട് ലുക്കിൽ നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

അഭിനയത്രി എന്നതിൽ ഉപരി സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവച്ച് ആരാധകരെ നേടിയ താരമാണ് നടി അമേയ മാത്യു. അമേയ മാത്യു എന്ന പേര് മലയാളികൾ ആദ്യമായി കാണുന്നത് കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ ഒരു യൂട്യൂബ് വിഡീയോയിലൂടെയാണ്. അന്ന് ആ വീഡിയോ കണ്ട ആളുകൾ അതിൽ അഭിനയിച്ച താരത്തിനെ സോഷ്യൽ മീഡിയയിൽ തിരഞ്ഞു.

അങ്ങനെയാണ് അമേയയുടെ അതിന് മുമ്പ് ചെയ്ത ഫോട്ടോഷൂട്ടുകളിലെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ഇൻറർനെറ്റിൽ വൈറലാവാൻ തുടങ്ങിയത്. അതിന് മുമ്പ് ആകെ ഒരു സിനിമയിൽ വളരെ ചെറിയ വേഷത്തിൽ മാത്രമാണ് അമേയ അഭിനയിച്ചിട്ടുള്ളതെന്ന് കൂടി ഓർക്കണം. പക്ഷേ അമേയയ്ക്ക് ആരാധകരെ അതിന് ശേഷം ലഭിച്ചു. അതുപോലെ തന്നെ സിനിമകളിൽ നിന്ന് അവസരവും!

ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ മലയാള സിനിമകളിൽ ഇതിനോടകം അമേയ അഭിനയിച്ചിട്ടുണ്ട്. നായികയായി ഇതുവരെ അമേയ അഭിനയിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, അദിതി രവി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ് അമേയയുടെ അടുത്ത സിനിമ.

ഈ കഴിഞ്ഞ ദിവസം അമേയ വിജയ് നായകനാകുന്ന ബീസ്റ്റിലെ സോങ്ങിന് ഡാൻസ് ചെയ്ത വീഡിയോ ഇറക്കിയത് ഭയങ്കര വൈറലായിരുന്നു. അന്ന് ആ ഡാൻസിന് താരം ഇട്ടിരുന്ന ഡ്രെസ്സിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ലെഹങ്കയിൽ ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ അമേയയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അനന്ദു പിബിയും ഗൗതം ബാബുവുമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.