December 11, 2023

‘നോക്കി നോക്കിനോക്കി നിന്നു!! കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

വെബ് സീരീസുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ ഇന്ന് ഒരുപാടുണ്ട്. കേരളത്തിൽ കരിക്ക് പോലെയുള്ള വീഡിയോ പ്രൊഡക്ഷൻ കമ്പനികളാണ് വെബ് സീരീസുകൾക്ക് ഇത്രത്തോളം പ്രേക്ഷകരെ ഉണ്ടാക്കി കൊടുത്തത്. കരിക്കിന്റെ ഒരു വീഡിയോയിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച താരമാണ് നടിയും മോഡലുമായ അമേയ മാത്യു.

കരിക്ക് ഇറക്കിയ ‘ഭാസ്കരൻപിള്ള ടെക്നോളോജിസ്’ എന്ന വീഡിയോയിലാണ് അമേയയെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. അതിന് മുമ്പ് മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ‘ആട് 2’ എന്ന സിനിമയിൽ ഒരു ചെറിയ റോളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. അജു വർഗീസ് വരുന്ന ക്ലൈമാക്സിലെ സീനിലാണ് അമേയ അഭിനയിച്ചത്. തിയേറ്ററുകളിൽ ഏറെ കൈയടികൾ ലഭിച്ച ഒരു സീനായിരുന്നു അത്.

ഒരു പഴയ ബോം.ബ് കഥ, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിംഗ് മേഖലയിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷനിൽ ഹിറ്റ് പ്രോഗ്രാമായ ‘സ്റ്റാർ മാജിക്’ എന്ന പ്രോഗ്രാമിലും അമേയ പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അമേയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ധാരാളം വൈറലായിട്ടുണ്ട്.

അമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘നോക്കി നോക്കിനോക്കി നിന്നു.. കാത്തു കാത്തുകാത്തു നിന്നു.. മന്ദാരപ്പൂ…വിരിയണത് എങ്ങനാണെന്ന്..” എന്ന വരികൾ ഫോട്ടോസിന് ഒപ്പം കുറിച്ചാണ് അമേയ പങ്കുവച്ചത്. റസീം റുവൈസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുപ്പ് ഡ്രെസ്സിലുള്ള ചിത്രങ്ങളാണ് അമേയ ആരാധകരുമായി പങ്കുവച്ചത്.