February 29, 2024

‘സിംഗിൾ ലൈഫിനോട് ഗുഡ് ബൈ പറയുന്നു!! കാമുകന്റെ പേര് വെളിപ്പെടുത്താതെ അമേയ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു നടിയാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചപ്പോൾ കിട്ടിയ ആരാധകർ അല്ല എന്നതും ശ്രദ്ധേയമാണ്. മോഡലിംഗ് ചെയ്തുകൊണ്ടിരുന്ന അമേയ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ആളുകൾ തിരഞ്ഞ് തുടങ്ങിയതും ആരാധകർ കൂടുകയും ചെയ്തത്.

ആ സമയത്ത് തന്നെ അമേയ ചെയ്ത ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലാവാൻ തുടങ്ങിയിരുന്നു. മിഥുൻ മാനുവൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റായ ആട് 2 എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്കും അമേയ ഇറങ്ങി. വേറെയും കുറച്ച് സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നതാണ് അമേയയെ ഇത്രയും പ്രശസ്തയാക്കിയത്.

അതേസമയം ക്യാപ്ഷനുകൾ കൊണ്ട് ആരാധകരെ ചിരിപ്പിക്കുന്ന അമേയ മാത്യുവിന്റെ പുതിയ വാലന്റൈൻ ദിന സ്പെഷ്യൽ ഫോട്ടോഷൂട്ടിന് ഒപ്പമുള്ള തലക്കെട്ട് പക്ഷേ അവരെ സങ്കടത്തിൽ എത്തിച്ചിരിക്കുകയാണ്. “ഗുഡ് ബൈ ടു സിംഗിൾ ലൈഫ്!! എല്ലാ വാലന്റൈൻ ഡേ ദിനത്തിലും കരിദിനം ആചരിക്കുന്നത് അവസാനിപ്പിക്കാൻ സമയമായി. ഇതോടെ എന്റെ ഏകാന്ത ജീവിത യുഗം അവസാനിച്ചു..”, അമേയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

ഇത് കണ്ടാണ് ആരാധകർ സങ്കടത്തിൽ ആയത്. സിംഗിൾ ലൈഫ് മാറിയെന്ന് സൂചിപ്പിച്ചെങ്കിലും കാമുകന്റെ പേരോ സൂചനകൾ ഒന്നും താരം കുറിച്ചിട്ടില്ല. അത് സർപ്രൈസ് എന്നാണ് താരം പറഞ്ഞത്. ചുവപ്പ് ഔട്ട് ഫിറ്റിൽ പൂക്കൾ കൈയിൽ പിടിച്ചുനിൽകുന്ന ഫോട്ടോഷൂട്ടാണ് അമേയ ചെയ്തത്. അനന്ദു പി.ബിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരാണ് ആ ഭാഗ്യവാൻ എന്നൊക്കെ ആരാധകരിൽ ചിലർ ചോദിച്ചിട്ടുമുണ്ട്.