മലയാളികൾക്ക് ഏറെ ഇഷ്ട്മുള്ള നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന പൂർണിമ തനിക്കിഷ്ടമുള്ള മറ്റൊരു മേഖലയിൽ കഴിവ് തെളിയിച്ചു. ഫാഷൻ ഡിസൈനിംഗിൽ ഇഷ്ടം തോന്നിയ പൂർണിമ പ്രാണാ എന്ന പേരിൽ ഒരു ഡിസൈനർ ബൗട്ടിക്ക് തുടങ്ങിയിരുന്നു. സിനിമയിലും അവാർഡ് നൈറ്റുകളിലും ചാനൽ പ്രോഗ്രാമുകളിലും പൂർണിമയുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ തരംഗമായി മാറി.
സിനിമയിൽ അഭിനയിക്കുന്ന പല നടിമാരും പൂർണിമയുടെ ഡിസൈനിലുള്ള വസ്ത്രങ്ങളിൽ പല പരിപാടികളിൽ തിളങ്ങിയിട്ടുണ്ട്. ഈ ഓണത്തിന് സ്ത്രീകൾക്ക് ഇടയിൽ ട്രെൻഡായി മാറി കൊണ്ടിരിക്കുന്ന സെറ്റ് സാരി അത് പൂർണിമയുടേത് ആണെന്ന് പറയേണ്ടി വരും. സാനിയ ഇയ്യപ്പനാണ് ആയിരുന്നു ഈ സാരി ധരിച്ച് ആദ്യമായി ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധരിച്ചെത്തിയിരുന്നത്.
അന്ന് തന്നെ മലയാളികൾ അതിന്റെ ഡിസൈൻ ശ്രദ്ധിക്കുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം അഹാന, സംയുക്ത മേനോൻ, പൂർണിമ എന്നിവരും ഇതേ ഡിസൈനിലുള്ള സാരിയിൽ തിളങ്ങിയിരുന്നു. ‘നെല്ല് കല്യാണി സാരി’ എന്നാണ് ഈ ഡിസൈനിന് പൂർണിമ നല്കയിരിക്കുന്ന പേര്. എന്തായാലും നെല്ല് കല്യാണിയാണ് ഈ ഓണത്തിന് സ്ത്രീകളുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നത്.
ഇപ്പോഴിതാ നടി അമല പോളും ഈ ഡിസൈനിലുള്ള സാരിയിലുള്ള ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “നിങ്ങളുടെ ഓണ സദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചത് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..”, എന്ന ക്യാപ്ഷനോടെയാണ് അമല പോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അജീഷ് പ്രേമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.