കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നാണ് വർക്കല ബീച്ചും ക്ലിഫും. വിദേശത്ത് നിന്ന് വരുന്നവരെ കൂടുതലായി ആകർഷിക്കുന്ന ബീച്ചുകളിൽ ഒന്നാണ് ഇവിടെയുള്ളത്. സിനിമ താരങ്ങളും ഇവിടെ ഇടയ്ക്കിടെ പോകുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കുന്നത് പതിവ് കാഴ്ചകളാണ്. ചില താരങ്ങൾ ബീച്ചിൽ ഫോട്ടോഷൂട്ടുകൾ വരെ നടത്താറുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യയിലെ ഒട്ടാകെ നിറഞ്ഞ് നിൽക്കുന്ന മലയാളി നടിയായ അമല പോൾ ഷൂട്ടിംഗ് ലൈഫിൽ നിന്ന് ഒരു ബ്രേക്ക് എടുത്തുകൊണ്ട് വർക്കല ബീച്ചിൽ അടിച്ചുപൊളിക്കാൻ എത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ അമല പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ബീച്ചിൽ ഇടുന്ന ടൈപ്പ് ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോസാണ് ഇവ.
കഴുത്തിൽ രുദ്രമാലയും കൈയിൽ ചരടുമെല്ലാം അമല പോൾ കെട്ടിയിട്ടുണ്ട്. ചിത്രങ്ങളിൽ അമലയെ കാണാൻ നല്ല ഭംഗിയുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. നെറ്റ് ഫ്ലിക്സ് ആന്തോളജി ചിത്രമായ പിട്ടാ കാതല് എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അമല പോൾ അഭിനയിച്ചത്. ഇനി പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതമാണ് ഷൂട്ടിംഗ് നടക്കാനുള്ളത്.
അമല പോൾ സിനിമയിൽ വന്നിട്ട് ഏകദേശം 12 വർഷത്തോളം കഴിഞ്ഞിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അമല പോൾ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുമായി വിവാഹിത ആയെങ്കിലും പിന്നീട് ഇരുവരും ബന്ധം വേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അമലയുടെ സഹോദരന്റെ വിവാഹം നടന്നത്.