നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അമല പോൾ. ആദ്യ സിനിമയിൽ ചെറിയ റോളായിരുന്നെങ്കിൽ കൂടിയും അമലയ്ക്ക് മറ്റ് ഭാഷകളിലെ സിനിമകളിൽ നിന്ന അവസരം ലഭിച്ചു. തമിഴിൽ മൈന എന്ന തമിഴ് സിനിമയിൽ അഭിനയിച്ച ശേഷമാണ് അമല പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. അതിന് അമലയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
മലയാളത്തിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ച റൺ ബേബി റൺ ആണ് അമലയുടെ കരിയർ മാറ്റി മറിച്ചത്. അത് കഴിഞ്ഞ് ഫഹദ് ഫാസിലിന് ഒപ്പമുള്ള ഒരു ഇന്ത്യൻ പ്രണയകഥ കൂടി ഹിറ്റായതോടെ അമല മലയാളികൾക്കും പ്രിയങ്കരിയായി മാറി. തമിഴിലും തെലുങ്കിലും കൂടാതെ ഒരു കന്നഡ സിനിമയിലും അഭിനയിച്ച അമലയുടെ ബോളിവുഡ് അരങ്ങേറ്റം ഈ വർഷം നടക്കാൻ പോവുകയാണ്.
ഇപ്പോൾ കുറച്ച് നാളുകളായി ഭക്തിയുടെ പാതയിൽ സഞ്ചരിക്കുന്ന ഒരാളാണ് അമല പോൾ എന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇൻഡോനേഷ്യയിലെ ബാലിയിലെ ഗുനങ് കവി സെബതു ക്ഷേത്രത്തിൽ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അമല പോൾ പങ്കുവച്ചിട്ടുണ്ട്. അവിടുത്തെ കുളത്തിൽ തൊഴുകൈകളോടെ നിൽക്കുന്ന ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തു.
“എനിക്ക് മാറ്റാൻ കഴിയാത്തത് സ്വീകരിക്കാൻ ജലത്തിന്റെ ശക്തി എനിക്ക് നൽകൂ.. തീയുടെ ശക്തി – എനിക്ക് കഴിയുന്ന കാര്യങ്ങൾ മാറ്റാനുള്ള ഊർജ്ജത്തിനും ധൈര്യത്തിനും. വായുവിന്റെ ശക്തി – വ്യത്യാസം അറിയാനുള്ള കഴിവിന്. എന്റെ പാത അറിയാനും നടക്കാനുമുള്ള ശക്തിക്കായി ഭൂമിയുടെ ശക്തി എനിക്ക് നൽകേണമേ.. അനുഗ്രഹിക്കപ്പെട്ട ഞാൻ..”, അമല ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.