December 4, 2023

‘എന്നോടൊപ്പം അൽപ്പം സൂര്യപ്രകാശവും!! മഞ്ഞയിൽ മനം കവർന്ന് നടി അമല പോൾ..’ – ഫോട്ടോസ് വൈറൽ

അമല പോൾ നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ടീച്ചർ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ വിജയകരമായി പോയികൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസായത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അമല പോളിന്റെ ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ പോലെ തന്നെ താരവും ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.

അച്ചായൻസിന് ശേഷം അമല പോൾ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. അഞ്ച് വർഷത്തെ അമലയുടെ കേരളത്തിലെ ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. തമിഴിൽ സജീവമായി സിനിമകൾ ഈ കാലയളവിൽ താരം ചെയ്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷവും അമല പങ്കുവച്ചിട്ടുണ്ട്.

വീടിന്റെ മുന്നിൽ ഇരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അമല പോൾ പങ്കുവച്ചിട്ടുണ്ട്. ടി ആൻഡ് എമ്മിന്റെ മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റ് ധരിച്ചുള്ള ഫോട്ടോസാണ് അമല പോസ്റ്റ് ചെയ്തത്. “എന്നോടൊപ്പം അൽപ്പം സൂര്യപ്രകാശവും വഹിക്കുന്നു..” എന്ന തലക്കെട്ട് നൽകിയാണ് അമല ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നത്. സുപ്രിയ മേനോൻ ഉൾപ്പടെയുള്ളവർ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടിട്ടുണ്ട്.

മഞ്ഞയിൽ കാണാൻ നല്ല പ്രഭയുണ്ടെന്നും ഭംഗിയുണ്ടെന്നും ആരാധകരും പറയുന്നു. മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ, ഏറെ നാളത്തെ കാത്തിരിപ്പായ ആടുജീവിതം എന്നിവയാണ് ഇനി ഇറങ്ങാനുള്ള അമല പോളിന്റെ മലയാള സിനിമകൾ. ഇത് കൂടാതെ തമിഴിലും അമലയുടെ ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട്. തെന്നിന്ത്യയിൽ ഒട്ടാകെ തിളങ്ങി നിൽക്കുന്ന സമയം കൂടിയാണ് അമലയുടേത്.