‘ഇടവേള അവസാനിപ്പിച്ചു!! മലമുകളിൽ നിന്ന് ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി അമല പോൾ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് തമിഴിൽ അരങ്ങേറി അവിടെ തുടക്കം തന്നെ ശ്രദ്ധനേടുകയും ചെയ്‌ത്‌ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമല പോൾ. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയ അമല പോൾ തന്റെ സ്ഥാനവും ഉറപ്പിച്ചു.

മലയാളത്തിലും തമിഴിലുമായി മാറിമാറി അഭിനയിച്ച അമലയ്ക്ക് ഇതിനിടയിൽ തെലുങ്കിൽ നിന്നും അവസരം ലഭിച്ചു. അതോടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി അമല മാറി. ജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ പക്ഷേ ഇടയ്ക്ക് അമലയെ ഒന്ന് പിന്നിലേക്ക് വലിച്ചിരുന്നു. തമിഴിൽ സൂപ്പർഹിറ്റ് സംവിധായകനുമായുള്ള വിവാഹമായിരുന്നു അമലയ്ക്ക് കരിയറിൽ നഷ്ടമുണ്ടാക്കിയത്.

വിവാഹ മോചിതയായ ശേഷം അമല തിരിച്ചുവന്നു. സിനിമയിൽ കൂടുതൽ സജീവമായ അമല, ഹിന്ദിയിൽ പോലും അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ പൃഥ്വിരാജിന് ഒപ്പമുള്ള ആടുജീവിതമാണ് അമലയുടെ അടുത്ത സിനിമ. ക്രിസ്റ്റഫറിലായിരുന്നു അമല അവസാനമായി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് അമല കുറച്ച് മാസങ്ങളായി ഇടവേള എടുത്തിരിക്കുകയായിരുന്നു. ഏപ്രിലിൽ ആയിരുന്നു അവസാനം സജീവമായത്.

ഇപ്പോഴിത് മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ എത്തിയിരിക്കുകയാണ് അമല. അതും ഒരു മലമുകളിൽ നിൽക്കുന്ന ഹോട്ട് ലുക്ക് ഫോട്ടോസാണ് അമല ആരാധകരുമായി പങ്കുവച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കിയെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. ഇമതിയാസ് കദീർ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് ചിലർ ചോദിച്ചു. ഇതിനോടൊന്നും അമല പ്രതികരിച്ചിട്ടില്ല.