‘എനിക്കും ജിഷക്കും ഒരു ആൺകുഞ്ഞ് പിറന്നു! അവനെ ഞങ്ങൾ ആ പേര് വിളിക്കും..’ – കാരണം വ്യക്തമാക്കി ഗായകൻ അലോഷി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവഗായകനാണ് അലോഷി ആദംസ്. ഗസൽ ഗായകനെന്ന നിലയിൽ അറിയപ്പെടുന്ന ഒരാളാണ് അലോഷി. സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഈ അടുത്തിറങ്ങിയ സുരേഷിന്റെ സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലും അദ്ദേഹം പാടിയിട്ടുണ്ട്. ഗസൽ ഗാനം പാടി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വീഡിയോ അദ്ദേഹം പങ്കുവെക്കാറുണ്ട്.

കേരളത്തിനും പുറത്തും വിദേശത്തുമെല്ലാം അലോഷി പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അലോഷി തന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയെ കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അലോഷിക്കും ഭാര്യയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ച സന്തോഷമാണ് താരം പങ്കുവച്ചിട്ടുള്ളത്. കുഞ്ഞിന് നൽകിയ പേരും അലോഷി വെളിപ്പെടുത്തി.

“എനിക്കും ജിഷക്കും ഒരു ആൺകുഞ്ഞ് പിറന്നു.. അവനെ ഞങ്ങൾ “ഗാസ” എന്ന് വിളിക്കുന്നു.. ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് അവന്..”, ഇതായിരുന്നു അലോഷി ഈ സന്തോഷ വിശേഷം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഗാസയിലെ പലസ്തിനിലും വലിയ രീതിയിലുള്ള ആക്ര.മണങ്ങളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പലസ്തിന് പിന്തുണ അറിയിച്ചു രംഗത്തും വന്നിരുന്നു.

പലസ്തിൻ പിന്തുണ കൊടുക്കാൻ വേണ്ടി കൂടിയാണ് അലോഷി തന്റെ മകനെ ഗാസ എന്ന് വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓഫീഷ്യലി ആ പേരാണോ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അലോഷിയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുളളത്. മികച്ച പിന്തുണയും അതോടൊപ്പം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ അലോഷിയെ ഇഷ്ടപ്പെടുന്നവർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.