കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ നായികയായി അരങ്ങേറി സിനിമ ലോകത്തെ എത്തിയ താരമാണ് നടി ആലിയ ഭട്ട്. സംവിധായകനും നിർമ്മാതാവായ മഹേഷ് ഭട്ടിന്റെ മകൾ കൂടിയാണ് ആലിയ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം നായികയായി അഭിനയിച്ചു കഴിഞ്ഞ ഒരാളാണ് ആലിയ. ബോളിവുഡിൽ വളരെ പെട്ടന്ന് താരസുന്ദരി പട്ടം ആലിയ നേടിയെടുത്തു.
2018 മുതൽ ബോളിവുഡ് നടൻ രൺബീർ കപൂറുമായി പ്രണയത്തിലാണ് ആലിയ. ഈ വർഷം ഏപ്രിലാണ് ആലിയ രൺബീർ വിവാഹം നടന്നത്. വളരെ ലളിതമായ ഒരു ചടങ്ങിലൂടെയാണ് അവർ വിവാഹം നടത്തിയത്. ജൂണിൽ ആലിയ ഗർഭിണി ആണെന്ന് ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. അതിന് ശേഷമായിരുന്നു ഇരുവരും ഒരുമിച്ചുള്ള ബ്രാംസ്ത്ര എന്ന ചിത്രം തിയേറ്ററുകളിൽ റിലീസിന് എത്തിയത്.
ഇപ്പോഴിതാ ബോളിവുഡ് സിനിമ ലോകവും ഇരുവരിയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണ്. ആലിയ, രൺബീർ ദമ്പതികൾക്ക് കുഞ്ഞ് പിറന്ന സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആലിയ തന്നെ ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത.. ഞങ്ങളുടെ കുഞ്ഞ് എത്തി.
എന്തൊരു മാന്ത്രിക പെൺകുട്ടിയാണ് അവൾ.. ഞങ്ങൾ ഔദ്യോഗികമായി സ്നേഹത്തിൽ ചിതറുന്നു.. അനുഗ്രഹീതരും അഭിനിവേശമുള്ളവരുമായ മാതാപിതാക്കൾ.. സ്നേഹം.. സ്നേഹം.. ആലിയയും രൺബീറും..”, ആലിയ വിശേഷ വാർത്ത പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബോളിവുഡ് സിനിമ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് വന്നത്.