December 2, 2023

‘ആലിയയുടെ കവിളിൽ സ്നേഹ ചുംബനം നൽകി രൺബീർ!! ബേബി ഷവർ ആഘോഷമാക്കി താരജോഡി..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് ഹിറ്റ് സംവിധായകനായ മഹേഷ് ഭട്ടിന്റെയും നടി സോണി രസദന്റെയും മകളാണ് നടി ആലിയ ഭട്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ആലിയ ബോളിവുഡിലെ തിരക്കുള്ള നായികയായി മാറുകയും ചെയ്തു. ആലിയ സിനിമയിലേക്ക് എത്തുമ്പോൾ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. നെപോട്ടിസം എന്ന വിമർശനമാണ് ആലിയ സിനിമയിൽ വന്ന കാലം മുതൽ കേൾക്കേണ്ടി വന്നിട്ടുള്ളത്.

പക്ഷേ അഭിനയം കൊണ്ട് ആലിയ പലപ്പോഴും അവർക്ക് മറുപടി കൊടുത്തിട്ടുമുണ്ട്. നാല് തവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുള്ള ഒരാളുകൂടിയാണ് ആലിയ. സംഘർഷ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ആലിയ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത് 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്.

അതിൽ നായികയായി അഭിനയിച്ചുകൊണ്ട് തന്നെ അരങ്ങേറിയ ആലിയ, ഹൈവേ, 2 സ്റ്റേറ്റ്സ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കി. ഉട്താ പഞ്ചാബ്, ഡിയർ സിന്ദഗി, റാസി, ഗല്ലി ബോയ്, സഡക് 2, ഗാംഗുഭായ് കത്തിവേദി, ആർആർആർ, ഡാർലിംഗ്സ്, ബ്രഹ്മാസ്ത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടനായ രൺബീർ കപൂറുമായി ഈ വർഷം വിവാഹിതയാവുകയും ചെയ്തു.

ഈ ജൂണിൽ തന്നെയാണ് ആലിയയും രൺബീറും തങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ ആലിയയുടെ ബേബി ഷവർ ചടങ്ങിന്റെ ഫോട്ടോസ് താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. രൺബീറും ആലിയയുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.