ഈ കഴിഞ്ഞ ദിവസമാണ് തന്നെ വിമർശിച്ച കോൺഗ്രസുകാർക്ക് എതിരെ തുറന്നടിച്ചുകൊണ്ട് സംവിധായകനും കഴിഞ്ഞ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രംഗത്ത് വന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് അഖിലിന് എതിരെ കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉന്നയിച്ചത്. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാളാണ് അഖിൽ.
എങ്കിലും എല്ലാ പാർട്ടിയെയും വിമർശിക്കുകയും അതുപോലെ നല്ലതിനെ അംഗീകരിക്കുകയും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന ഒരാളുകൂടിയാണ് അഖിൽ. അതുകൊണ്ട് തന്നെ അഖിലിന് എതിരെ പ്രതികരണങ്ങൾ വന്നതോടെ അഖിലും അതിന് എതിരെ പ്രതികരിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച ആ കുറിപ്പിന് താഴെയും വിമർശനങ്ങൾ വന്നു. അതിൽ ഒരു കമന്റിന് അഖിൽ മാരാർ നൽകിയ മറുപടിയാണ് കോൺഗ്രെസുകാരെ കൂടുതൽ ദേഷ്യത്തിൽ എത്തിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായ രാഹുൽ ഗാന്ധിയെ വിമർശിച്ചാണ് അഖിൽ കമന്റ് ഇട്ടിരിക്കുന്നത്. അഖിലിന്റെ മറുപടി ഇങ്ങനെ, “കേവലം ഒരു സീരിയൽ നടിയെ പേടിച്ചു സ്വന്തം മണ്ഡലത്തിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധിയോട് ഇത് പറയാൻ നട്ടെല്ല് ഉള്ള ഒരുത്തൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം എങ്കിലും ഉയർന്നു നിന്നേനെ.. ശെരി തെറ്റുകൾ വിലയിരുത്തൽ അല്ല രാഷ്ട്രീയം.. അങ്ങനെ ആയിരുന്നു എങ്കിൽ ഇവിടെ പലരും ജയിക്കില്ല.. എന്ത് കൊണ്ട് പിണറായി വീണ്ടും ഇത്ര വലിയ വിജയം നേടി അധികാരത്തിൽ ഇത്തി.
നിങ്ങളെ പോലെ ജനങ്ങളെ തിരിച്ചറിയാൻ ശേഷി ഇല്ലാത്ത കുറെ എണ്ണം കോൺഗ്രെസായി നടക്കുന്നു.. സ്വന്തം കാര്യം സിന്ദാബാദ്..”, ഇതായിരുന്നു അഖിലിന്റെ മറുപടി. അഖിലിന്റെ ഈ കമന്റിന്റെ സ്ക്രീൻഷോട്ട് കോൺഗ്രസ് സൈബർ ഗ്രൂപുകളിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. അഖിലിനെ ഇനി കോൺഗ്രസിന്റെ പരിപാടികളിൽ യാതൊരു കാരണവശാലും കൊണ്ടുവരരുതെന്നാണ് പലരുടെയും അഭിപ്രായം. അതേസമയം രാഹുൽ ബിജെപിയുടെ നേതാവും സീരിയൽ നടിയുമായിരുന്ന സ്മൃതി ഇറാനിയോട് സ്വന്തം മണ്ഡലത്തിൽ തോറ്റ കാര്യമാണ് സൂചിപ്പിച്ചത്.