തമിഴ് സിനിമ മേഖലയിൽ സൂപ്പർസ്റ്റാർ ലെവലിൽ എത്തിനിൽക്കുന്ന ഒരാളാണ് നടൻ അജിത് കുമാർ. തല എന്ന ആരാധകർ വിളിക്കുന്ന അജിത് തമിഴ് നാട്ടിൽ ഏറ്റവും ആരാധകരുള്ള ഒരു നടനായി മാറി കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ അജിത് ഇഷ്ടപ്പെടുന്ന ഒന്നാണ് സ്പോർട്സ്. ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുത്തിട്ടുണ്ട്. അതിൽ ധാരാളം മെഡലുകളും നേടിയിട്ടുണ്ട് അജിത്.
ഇപ്പോഴിതാ അജിത്തിന്റെ സ്പോർട്സിനോടുള്ള ഇഷ്ടം കാത്തുസൂക്ഷിക്കുകയാണ് മകൻ. അജിത് കാറോട്ട മത്സരങ്ങളിലാണ് തിളങ്ങിയതെങ്കിൽ മകന് താല്പര്യം ഫുട്ബോളിനോട് ആണ്. ഇപ്പോഴിതാ ചെന്നൈയിൽ നടന്ന ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ് അജിത്തിന്റെ മകൻ ആദ്വിക്ക്. ആദ്വിക്കും ടീമും വിജയിച്ചതിന്റെയും ഗ്രൗണ്ടിൽ കളിക്കുന്നതിന്റെയും ചിത്രങ്ങൾ വന്നിട്ടുണ്ട്.
ഇത് സമൂഹ മാധ്യമങ്ങളിൽ അജിത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങളിൽ അജിത്തിന്റെ ഭാര്യ ശാലിനിയെയും കാണാം. മകനെ പിന്തുണച്ചുകൊണ്ട് ടൂർണമെന്റ് കാണാൻ ശാലിനിയും എത്തിയിരുന്നു. മുമ്പ് ഐ.എസ്.എൽ മത്സരം നടക്കുമ്പോൾ ശാലിനി മകനെയും കൂട്ടി കളി കാണാൻ വന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അന്നേ ആദ്വിക്ക് ഫുട്ബോൾ പ്രേമി ആണെന്ന് ആളുകൾക്ക് മനസ്സിലായിരുന്നു.
ഭാവിയിലെ അച്ഛനെ പോലെ തന്നെ സ്പോർട്സിലും സിനിമയിലും തിളങ്ങുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയാണ് അജിത്തിന്റെ അടുത്ത സിനിമ. ഈ മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അടുത്ത വർഷം മാത്രമേ റിലീസ് ഉണ്ടായിരിക്കുകയുള്ളൂ.