മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷ്മി. 2014 മുതലാണ് ഐശ്വര്യ ലക്ഷ്മി മോഡലിംഗ് ചെയ്ത തുടങ്ങിയത്. പല പ്രമുഖ മാഗസിനുകളിലും കവർ ഫോട്ടോയിൽ വന്ന ഐശ്വര്യ ലക്ഷ്മി പല ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ മോഹം മനസ്സിൽ പോലും ഉണ്ടായിരുന്നിട്ടുള്ള ഒരാളല്ലായിരുന്നു ഐശ്വര്യ.
പക്ഷേ അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുകയും അതിൽ നായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതിന് ശേഷം ടോവിനോ തോമസിനൊപ്പമുള്ള മായനദി എന്ന സിനിമയിലെ പ്രകടനം ഐശ്വര്യയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയുണ്ടായി. ആ സിനിമയിലെ കഥാപാത്രത്തിലാണ് ഇന്നും ഐശ്വര്യ അറിയപ്പെടുന്നത്.
മായനദിക്ക് ശേഷം വരത്തൻ, വിജയ് സൂപ്പർ പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രതെഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ആക്ഷൻ, ജഗമേ തന്തിരം എന്നീ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവനാണ് ഐശ്വര്യയുടെ അടുത്ത ചിത്രം.
തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഇനി ഒരുപാട് സിനിമകൾ വരാനുമുണ്ട്. ഈ തിരക്കിലും തന്റെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല താരം. ട്രെയിനർക്ക് ഒപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ട്രെയിനർ പോസ്റ്റ് ചെയ്ത വീഡിയോ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “എനിക്ക് നിങ്ങൾക്കായി രണ്ട് വാക്ക് ഉണ്ട്! സമ്മതവും നിർദയവും..” എന്നാണ് ഐശ്വര്യ ട്രെയിനറെ കുറിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.