‘അമ്മയ്ക്കും അനിയത്തിമാർക്ക് ഒപ്പം സിംഗപ്പൂരിൽ അടിച്ചുപൊളിച്ച് നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ രംഗത്ത് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സ്വാതീനം ചിലതാൻ സാധിക്കുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെയും മകൾ അഹാനയുടെയും. കൃഷ്ണകുമാർ വർഷങ്ങളായി സിനിമ മേഖലയിൽ അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ്. കഴിഞ്ഞ ഒന്ന്-രണ്ട് വർഷമായി പാർട്ടി പ്രവർത്തകനായും കൃഷ്ണകുമാർ സജീവമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.

അഹാനയാകട്ടെ ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്. വെബ് സീരീസും സിനിമകളും താരത്തിന്റെ ഇനി ഇറങ്ങാനായി കാത്തിരിപ്പുമുണ്ട്. അഭിനയം കൂടാതെ ഈ അടുത്തിടെ സംവിധായകയായും അഹാന മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. അഹാനയെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കേണ്ടത് താരത്തിന്റെ അനിയത്തിമാരെ കുറിച്ചാണ്.

അതിൽ ഒരാൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സജീവമായി അഭിനയ രംഗത്തേക്ക് ഇറങ്ങിയിട്ടില്ല. പക്ഷേ അഹാനയുടെ മൂന്ന് അനിയത്തിമാരെയും സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഒരുപാട് സുപരിചിതമാണ്. അമ്മ സിന്ധു കൃഷ്ണകുമാറും മക്കളെ പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ്. കൃഷ്ണകുമാറും അഞ്ച് പെൺകുട്ടികളും ഇന്ന് ഓൺലൈനിൽ നിറഞ്ഞ് നിൽക്കുന്നവരാണ്.

അച്ഛനെ കൂട്ടാതെ ഇപ്പോഴിതാ അനിയത്തിമാർക്കൊപ്പം അമ്മയ്ക്ക് ഒപ്പം സിംഗപ്പൂരിൽ പോയതിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അഹാന. അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സിംഗപ്പൂരിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കപ്പലിൽ യാത്ര ചെയ്ത ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവ. എല്ലാവരെയും കാണാൻ സുന്ദരികളായിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായം പങ്കുവെക്കുന്നു.


Posted

in

by