സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുകളിൽ ഒന്ന് സദാചാര തുളുമ്പുന്ന കമന്റുകളാണ്. തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രത്തിൽ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ ചിലർ വ്യാജ അക്കൗണ്ടുകളിൽ നിന്ന് വന്ന മോശം കമന്റുകൾ ഇടുകയും വീട്ടുകാരെ വരെ വലിച്ചിട്ട് അഭിപ്രായങ്ങൾ ഇടുകയും ചെയ്യാറുണ്ട്. ചിലർ സൈബർ സെല്ലിൽ പരാതി നൽക്കാറുണ്ട്.
കൂടുതൽ സിനിമ താരങ്ങളാണ് ഇത്തരം കമന്റുകൾ നേരിടേണ്ടി വരുന്നത്. ഇപ്പോഴുള്ള നടിമാർ പൊതുവേ മോഡേൺ വസ്ത്രങ്ങളിൽ ചിത്രങ്ങൾ എടുക്കുകയും ഫോട്ടോഷൂട്ടുകൾ നടത്തുകയും ഒക്കെ ചെയ്യുന്നവരാണ്. പഴയ കാലത്തിൽ നിന്ന് ഇപ്പോഴും മാറ്റം വരാത്ത ചിലരാണ് ഇവർക്ക് എതിരെ മോശം കമന്റുകളുമായി എത്താറുള്ളത്. 90 ശതമാനം കമന്റുകളും വരുന്നത് വ്യാജ അക്കൗണ്ടുകളിൽ നിന്നുമാണ്.
ഈ കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണയ്ക്ക് ഇത്തരത്തിൽ ഒരു അവസ്ഥ നേരിടേണ്ടി വന്നു. സുഹൃത്തിന് ഒപ്പം ഗോവയിൽ അവധി ആഘോഷിക്കാൻ പോയിരുന്ന അഹാന അവിടെ നിന്നുള്ള ചിത്രങ്ങൾക്ക് ഒപ്പം ഇരുവരും ഒരുമിച്ചുള്ള കുട്ടിക്കാലത്തെ ഫോട്ടോസും ചേർത്ത് പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പങ്കുവച്ചതിന് പിന്നാലെ തന്റെ മുഖം കാണിക്കാത്ത ഒരു വ്യാജ അക്കൗണ്ടിൽ നിന്ന് ഒരാൾ കമന്റ് ഇട്ടു.
“വലുതായപ്പോൾ തുണി ഇല്ലാണ്ടായി..”, എന്നായിരുന്നു അയാൾ ഇട്ട കമന്റ്. പൊതുവേ ഇത്തരം കമന്റുകൾ കണ്ടാൽ മൈൻഡ് ചെയ്യാത്ത താരം ഈ തവണ പക്ഷേ വെറുതെ വിട്ടില്ല. “അല്ല, നാട്ടുകാർ എന്ത് പറയും എന്നത് മൈൻഡ് ചെയ്യണ്ടായി വലുതായപ്പോൾ..”, എന്നായിരുന്നു അഹാനയുടെ മറുപടി. അഹാനയുടെ ചുട്ടമറുപടിയുടെ താഴെ ആരാധകരും കമന്റ് ഇട്ടയാൾക്ക് മറുപടികളുമായി എത്തി ഏറ്റെടുത്തു.