‘മനം മയക്കുന്ന സൗന്ദര്യ രൂപം!! നീല സാരിയിൽ അഴകിയായി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളും ഇന്ന് മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു യുവനടിയുമാണ് അഹാന കൃഷ്ണ. രാജീവ് രവിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ അഹാനയ്ക്ക് പക്ഷേ ആദ്യ സിനിമ അത്ര നേട്ടമുണ്ടാക്കിയില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം അഹാന അനിയത്തി റോളിലൂടെ മടങ്ങിയെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയ വളരെ പീക്ക് ആയിട്ട് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്താണ് അഹാന വളരെ സജീവമായി അതിൽ നിന്നത്. ഒരു അഭിനയത്രി എന്നത് പോലെ തന്നെ ഇൻഫ്ലുവൻസേർ ആയിട്ടും അഹാനയ്ക്ക് ആരാധകരെ ലഭിച്ചു. അഹാനയ്ക്ക് ഒപ്പം അനിയത്തിമാരെയും സമൂഹ മാധ്യമങ്ങളിൽ താരങ്ങളാക്കി മാറ്റുകയും ചെയ്തു. ഇന്ന് കേരളത്തിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബാണ് അഹാനയുടേത്.

ഈ അടുത്തിടെയാണ് അഹാന നായികയായി അഭിനയിച്ച അടി എന്ന സിനിമ റിലീസ് ചെയ്തത്. ഷൈൻ ടോമിന് ഒപ്പമുള്ള പ്രധാന വേഷത്തിൽ അഹാന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. നാൻസി റാണിയാണ് അഹാനയുടെ അടുത്ത ചിത്രം. സംവിധായകയായും അഹാന കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു മ്യൂസിക് വീഡിയോ സ്വന്തമായി അഭിനയിച്ച് സംവിധാനം ചെയ്തിട്ടുണ്ട് അഹാന കൃഷ്ണ.

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകളിലൂടെ സജീവമായ അഹാന തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നീല നിറത്തിലെ മനോഹരമായ സാരിയിൽ അഴകിയായി അഹാന തിളങ്ങി. അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ അഭിജിത് സനിൽ കസ്തൂരി എടുത്ത ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. ഫെമി ആന്റണിയാണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by