സമൂഹ മാധ്യമങ്ങളിൽ ഒരാൾ പറയുന്ന വാക്കുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് അതിന് എതിരെ വീഡിയോസ് ചെയ്യാറുള്ള നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തെറ്റായ കേട്ട വാക്കിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് എതിരെ സ്റ്റോറി ഇട്ട് എട്ടിന്റെ പണി മേടിച്ചിരിക്കുകയാണ് ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായ റിയാസ് സലീം. സംഭവം വൈറലായതോടെ റിയാസ് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സംഭവം ഇങ്ങനെ, മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമായ നടൻ കൃഷ്ണകുമാറിന്റെ ഇളയമകളായ ഹൻസിക കൃഷ്ണയുടെ കുറച്ച് നാൾ മുമ്പുള്ള ഒരു വീഡിയോയുടെ ഒരു ഭാഗം എടുത്ത് ഹൻസികയും സുഹൃത്തുക്കളും ഹോമോഫോബിക് ആണെന്ന തരത്തിലാണ് റിയാസ് പോസ്റ്റിന് ഒപ്പം കുറിച്ചത്. അവൻ ഗുണ്ടയെ പോലെ ഇരിക്കുന്നു എന്ന് പറയുന്ന വീഡിയോയിൽ റിയാസ് കേട്ടത് കു,ണ്ടനെ പോലെ ഇരിക്കുന്നു എന്നാണ്. ഇതാണ് റിയാസ് ഹൻസികയ്ക്ക് എതിരെ പോസ്റ്റ് ഇടാൻ കാരണമായത്.
ഗുണ്ടാ എന്നാണല്ലോ പറയുന്നതെന്ന് സീക്രെട്ട് ഏജന്റ് ഉൾപ്പടെയുള്ളവർ റിയാസിന് എതിരെ വിമർശിച്ച് പോസ്റ്റ് ഇട്ടതോടെ ഡിലീറ്റ് ചെയ്തു മുങ്ങി. പക്ഷേ തങ്ങളുടെ അനിയത്തിയെ പറഞ്ഞ റിയാസിനെ വെറുതെ വിടാൻ ചേച്ചിമാരായ അഹാനയും ദിയയും തയാർ അല്ലായിരുന്നു. രൂക്ഷമായ രീതിയിൽ തന്നെ രണ്ടുപേരും പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി 18-കാരിയായ എന്റെ അനിയത്തിയേയും അവളുടെ സുഹൃത്തുക്കളെയും വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടിൽ പിടിച്ചിടുകയായിരുന്നു എന്നാണ് അഹാന കുറിച്ചത്. ഫേക്ക് ഫെമിനിസ്റ്റ് എന്ന ഹാഷ് ടാഗും അഹാന ചേർത്തിരുന്നു.
ദിയ ആകട്ടെ കുറച്ചുകൂടി ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. “എന്റെ കുടുംബാംഗങ്ങൾക്ക് നേരെ കുരച്ച ഒരു പട്ടിയുടെ വാല് മുറിച്ചെന്നുള്ള കാര്യം കേട്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത്..”, ദിയ കുറിച്ചു. എന്റെ സഹോദരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിലെ സത്യം തിരിച്ചറിഞ്ഞിട്ട് വേണമായിരുന്നു എന്നാണ് മറ്റൊരു ചേച്ചിയായ ഇഷാനി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആദ്യസാധനം ചീറ്റിപോയതോടെ റിയാസ് ഇപ്പോൾ കൃഷ്ണകുമാറിന്റെ വാക്കുകൾക്ക് എതിരെയും പ്രതികരിച്ചിട്ടുണ്ട്.