മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മോഡലിംഗ് രംഗത്ത് എത്തിയ ശേഷം നിരവധി പരസ്യചിത്രത്തിൽ അഭിനയിക്കുകയും അതുവഴി സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ് നടി അദിതി രവി. 2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
അനൂപ് മേനോനും ഭാവനയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ അദിതിയും ഒരു പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചിരുന്നു. ബിവൈർ ഓഫ് ഡോഗ്സ്, കോഹിനൂർ തുടങ്ങിയ സിനിമകളിലും അഭിനയിച്ച അദിതി നായികയായി തിളങ്ങുന്നത് സണ്ണി വെയ്നൊപ്പമുള്ള അലമാര എന്ന സിനിമയിലാണ്. ഉദാഹരണം സുജാത, ലവകുശ, ആദി, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ സിനിമകളിലും അദിതി അഭിനയിച്ചിട്ടുണ്ട്.
ഈ വർഷം പുറത്തിറങ്ങിയ പത്താം വളവ്, 12-ത് മാൻ എന്നീ സിനിമകളിലാണ് അദിതി അവസാനമായി അഭിനയിച്ചത്. ഇരു സിനിമകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും അദിതി അഭിനയിച്ചിട്ടുണ്ട്. കുറച്ച് ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും അദിതി ഇത് കൂടാതെ ഭാഗമായിട്ടുണ്ട്. പ്രണവിന്റെ ആദിയിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ സജീവമായ അദിതി തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. കാപ്പിപ്പൊടി കളറിലെ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള അദിതിയുടെ ഈ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അതുൽ കൃഷ്ണയാണ്. വൃന്ദയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വെസ്റ്റേൺ ലേഡിയുടെ കോസ്റ്റിയൂമിൽ അഭിലാഷ് ചിക്കുവാണ് അദിതിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.