February 27, 2024

‘മമ്മൂട്ടിയുടെ ഈ നായികയെ മനസ്സിലായോ!! ആരാധകരെ അമ്പരിപ്പിച്ച് നടി പൂനം ബജ്‌വ..’ – ഫോട്ടോസ് കണ്ടു നോക്കൂ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു തിരക്കുള്ള ഗ്ലാമറസ് നായിക നടിയാണ് പൂനം ബജ്‌വ. മലയാളത്തിൽ ഉൾപ്പടെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഒരാളുകൂടിയ പൂനം. തെലുങ്കിലൂടെയാണ് പൂനത്തിന്റെ അരങ്ങേറ്റം. 2005-ൽ ഇറങ്ങിയ മൊഡേറ്റി സിനിമയാണ് പൂനത്തിന്റെ ആദ്യ ചിത്രം. അത് കഴിഞ്ഞ് കന്നഡയിലും തമിഴിലും തിളങ്ങിയ ശേഷമാണ് പൂനം മലയാളത്തിലേക്ക് എത്തുന്നത്.

മോഹൻലാൽ, ജയറാം, ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് കോമഡി ചിത്രമായ ചൈന ടൗണിലാണ് പൂനം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് മമ്മൂട്ടിയുടെ നായികയായി വെൻസിലെ വ്യാപാരി, ശിക്കാരി തുടങ്ങിയ സിനിമകളിൽ പൂനം അഭിനയിച്ചിരുന്നു. മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർ പീസ് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ പൂനം അഭിനയിച്ചു.

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട്, സുരേഷ് ഗോപി- ജിബു ജേക്കബ് ഒന്നിക്കുന്ന മെയ് ഹൂം മൂസ തുടങ്ങിയവയാണ് ഇനി പൂനത്തിന്റെ മലയാളത്തിൽ ഇറങ്ങാനുള്ള ചിത്രങ്ങൾ. പഞ്ചാബി ആണെങ്കിലും പൂനം ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. താരം സംവിധായകൻ സുനിൽ റെഡ്ഢിയും വിവാഹിതയായി എന്ന രീതിയിൽ വാർത്തകൾ വന്നിട്ടുണ്ടായിരുന്നു.

ഇരുവരും പ്രണയത്തിൽ ആണെന്ന് താരം സ്ഥിരീകരിച്ചിരുന്നു. സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തിട്ടുള്ള പൂനം ജീവിതത്തിലും ഗ്ലാമറസായി പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പൂനം പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. “ഇതിന് പറ്റിയ ക്യാപ്ഷനെ കുറിച്ച് എന്തേലും ഐഡിയ ഉണ്ടോ?” എന്ന തലക്കെട്ടോടെയാണ് പൂനം തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.