രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തമകളാണ് അഹാന. താരകുടുംബത്തിന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. പലരും വളരെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ സജീവമാണ്.
ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കയാണ് അഹാനയുടെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ടെന്നതാണ് സത്യം. വേറെയാരെയും ആ റോളിൽ സിനിമ പ്രേക്ഷകർക്ക് തോന്നിക്കാൻ ഇടകൊടുക്കാൻ അവസരം നൽകാത്ത പ്രകടനമായിരുന്നു അഹാന ആ സിനിമയിൽ കാഴ്ചവച്ചത്. അതിന് ശേഷം കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചു.
നിവിൻ പോളിയുടെ സഹോദരിയായി ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിൽ അഹാന അഭിനയിച്ചിരുന്നു. സണ്ണി വെയ്ൻ നായകനായ പിടികിട്ടാപ്പുള്ളിയാണ് അഹാന നായികയായി അഭിനയിച്ച അവസാന ചിത്രം. നാൻസി റാണി, അടി എന്നിവയാണ് ഇനി ഇറങ്ങാനുള്ള സിനിമകൾ. ലോക്ക് ഡൗൺ നാളിലാണ് അഹാനയുടെ കുടുബം സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയത്.
ആദ്യമൊക്കെ അഹാനയ്ക്ക് ഒപ്പം വീഡിയോസ് ചെയ്ത അനിയത്തിമാർ പിന്നീട് ഒറ്റയ്ക്ക് വീഡിയോ ചെയ്യാനും ആരാധകരെ ഉണ്ടാക്കുകയും ചെയ്തു. അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കറുപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
വുമൺസ് ഡേയോട് അനുബന്ധിച്ചാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. “പെൺകുട്ടികൾ അവരുടെ പുറകിൽ സ്വയം ഒന്ന് തട്ടുക!! ഇത് നമ്മുടെ ദിവസമാണ്.. വനിതാദിനാശംസകൾ..”, അഹാന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. മനേകാ മുരളിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റിസ് വാനാണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തത്.