മലയാള സിനിമയിലെ താരങ്ങളുടെ വാഹനപ്രേമത്തെ കുറിച്ച് എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്ന ഒരു കാര്യമാണ്. ആഡംബര വാഹനങ്ങളുടെ കളക്ഷനുകൾ തന്നെ ചില സൂപ്പർസ്റ്റാറുകൾക്ക് മലയാള സിനിമയിലുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് വാഹനപ്രേമികൾ മുൻപന്തിയിൽ നില്കുന്നത്. മമ്മൂട്ടിയുടേയും മകൻ ദുൽഖറിനെയും ഗാരേജിലുള്ള വാഹനങ്ങളുടെ എണ്ണം തന്നെ അതിന് ഉദാഹരണമാണ്.
ഇവർ മാത്രമല്ല മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ, ജോജു ജോർജ്, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾക്കും ആഡംബര വാഹനങ്ങളോടുള്ള പ്രിയം മലയാളികൾക്ക് അറിയാവുന്നത്. ഇപ്പോൾ നായകനടന്മാർ മാത്രമല്ല ഇത്തരം കാറുകൾ സ്വന്തമാക്കുന്നത്. നായികനടിമാരും ബെൻസ്, ബി.എം.ഡബ്ലൂ, പോർഷെ തുടങ്ങിയ കാറുകളുടെ പുതിയ കാറുകൾ സ്വന്തമാക്കാറുണ്ട്. അടുത്തിടെ തന്നെ ചില നടിമാർ കാറുകൾ വാങ്ങിയ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ കോമഡി റോളുകളിൽ അഭിനയിച്ച് തുടങ്ങി, പിന്നീട് നായകറോളുകളിലും ക്യാരക്ടർ റോളുകളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള നടൻ സുരാജ് വെഞ്ഞാറമൂട് മെഴ്സിഡസ് ബെൻസിന്റെ ആഡംബര എസ്.യു.വി വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സുരാജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷ വാർത്ത പുറത്തുവന്നിരിക്കുന്നത്.
View this post on Instagram
മെഴ്സിഡസ് ബെൻസിന്റെ ആഡംബര എസ്.യു.വി പതിപ്പായ ജി.എൽ.എസ് 400 ഡി എന്ന മോഡലാണ് സുരാജ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു കോടി 13 ലക്ഷത്തിൽ അധികം എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില എന്ന് പറയുന്നത് ഏകദേശം ഒരു കോടി 44 ലക്ഷം രൂപയാണ്. 2999സിസി വാഹനത്തിന് കമ്പനി പറയുന്ന മൈലേജ് 10.1കെഎം ആണ്. പെട്രോൾ-ഡീസൽ രണ്ട് ഫ്യൂവൽ ടൈപ്പിലും വാഹനം ഇറങ്ങുന്നുണ്ട്.