February 28, 2024

‘ജീവിക്കാൻ അനുവദിക്കുന്നില്ല, എലിസബത്ത് ഭയന്ന് കരഞ്ഞു!! വീട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ബാല..’ – സംഭവം ഇങ്ങനെ

പ്രശസ്ത നടനും സംവിധായകനുമായ ബാലയുടെ വീടിന് നേരെ ആക്ര.മണശ്രമം. കാറിൽ എത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും താരത്തിന്റെ ഭാര്യ എലിസബത്തിനെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ബാല വീട്ടിൽ ഇല്ലായിരുന്നു. എലിസബത്ത് മാത്രമേ ഉണ്ടായിരുന്നോള്ളൂ. ബാല കോട്ടയത്ത് പരിപാടിക്ക് പോയപ്പോഴാണ് സംഭവം നടക്കുന്നത്.

ബാല തന്നെ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചിട്ടുമുണ്ട്. “ഒരു ദിവസം ഞാനും ഭാര്യയും നടക്കാൻ പോയപ്പോൾ രണ്ട് പേര് വന്നു. അവർ എലിസബത്തിന്റെ കാലിൽ വീണു. പിറ്റേ ദിവസം അവർ ആരോടും ചോദിക്കാതെ വീടിന് അകത്തേക്ക് കയറി. എന്റെ സുഹൃത്തുക്കൾ അപ്പോൾ ഉണ്ടായിരുന്നു. അവരെ കണ്ടതോടെ പെട്ടന്ന് ഇറങ്ങി. പിന്നെ പുറത്തൊക്കെ കറങ്ങി നടന്ന ശേഷം വീണ്ടും അകത്ത് വന്നു.

അവിടെ ഇരുന്ന സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു. ഇന്നലെ ഞാൻ കോട്ടയത്ത് ഒരു പരിപാടിക്ക് പോയിരുന്നു. ഞാൻ പോയെന്ന് മനസ്സിലാക്കി അവർ വീട്ടിൽ എത്തി എന്റെ ഭാര്യയെ ആക്ര.മിക്കാൻ ശ്രമിച്ചു. അവരുടെ കൈയിൽ കത്തി ഒക്കെ ഉണ്ടായിരുന്നു. അത് കാണിച്ചാണ് ഭാര്യയെ ഭയപ്പെടുത്തിയത്. അവൾ പേടിച്ച് കരഞ്ഞു. ഫുൾ സിസിടിവി ദൃശ്യങ്ങൾ എന്റെ കൈയിലുണ്ട്.

അവരുടെ വണ്ടി നമ്പർ ഉൾപ്പടെ കൊടുത്ത് പൊലീസിൽ പരാതി പറഞ്ഞിരുന്നു. ഞാനൊരു ആക്ടറും അവളൊരു ഡോക്ടറുമാണ്. ഇതൊക്കെ കാണുമ്പോഴാണ് ബന്ധങ്ങൾ തകരുന്നത്. നാവിൽ സ്റ്റാമ്പ് വച്ചാണ് അവർ വന്നത്. അത് അടിച്ചുകഴിഞ്ഞാൽ ഫുൾ ബോധമില്ലാതെ ആയിരിക്കുമല്ലോ.. കഞ്ചാവ് അടിക്കുന്നവന് നിയമമുണ്ട്. പക്ഷേ നല്ലത് ചെയ്യുന്നവന് നിയമമില്ല.. സിനിമയിൽ നിന്ന് ആരും എന്നെ വിളിച്ചില്ല. അത്രയ്ക്ക് സ്നേഹമാണല്ലോ എന്നോട്..”, ബാല പറഞ്ഞു.