സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഒരു സിനിമ അഭിനേതാവിന് ലഭിക്കുന്ന അതെ പിന്തുണയും ഫോളോവേഴ്സും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്കും ലഭിക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാലയാണ് ഗാനാലാപനം. ഗായകനും ഗായികയ്ക്ക് ഒക്കെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ ദിനംപ്രതി ഫോളോവേഴ്സ് കൂടാറുണ്ട്.
ഒരുപാട് സിനിമകളിൽ ഒന്നും പിന്നണി ഗായികയായിട്ടില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. അതിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗാനമെന്ന് പറയുന്നത് ടു കൺട്രീസിലെ തന്നെ താനെ എന്ന ഗാനത്തിലെ ‘കണിമലരെ മുല്ലേ’ എന്ന വരികൾ പാടിയ ശേഷമാണ്.
വേറിട്ട ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് അഭയ. പാടിയിട്ടുള്ള ഗാനങ്ങളിൽ പലതിലും പ്രേക്ഷകർക്ക് അങ്ങനെ തോന്നിയിട്ടുമുണ്ട്. ഗോപി സുന്ദറുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആണെന്ന് സോഷ്യൽ മീഡിയകളിൽ വാർത്ത വന്ന ശേഷമാണ് അഭയയെ കൂടുതൽ ആളുകൾക്കും ശ്രദ്ധനേടിയത്. ഇരുവരും ഒമ്പത് വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഗോപി സുന്ദർ നേരത്തെ വിവാഹിതനായിരുന്നു.
അഭയയുടെ ചിത്രങ്ങൾ മിക്കപ്പോഴും ഇതുപോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. ഇപ്പോഴിതാ ഒരു കിടിലം സ്റ്റൈലിഷ് മേക്കോവറാണ് താരത്തിന്റെ വൈറലാവുന്നത്. പ്ലാൻ ബി പ്രൊഡക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് ഇവ. വിന്ദുജാ മേനോന്റെ സ്റ്റൈലിങ്ങിലുള്ള ഈ മേക്കോവറിൽ അഭയ മേക്കപ്പ് ചെയ്തിരിക്കുന്നത് നീതുവാണ്.