December 2, 2023

‘എന്തൊരു മൊഞ്ചാണ് ഈ കൊച്ചിന്!! ഫ്രീക്ക് ലുക്കിൽ ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുളളത്. അതുകൊണ്ട് സംഗീത സംവിധായകർക്ക് ആരെകൊണ്ട് പാടിക്കണമെന്ന് വരെ സംശയം വരാറുണ്ടെന്നതാണ് സത്യം.

വേറിട്ട ശബ്ദം കൊണ്ട് മാത്രമേ ഇന്ന് മലയാള സിനിമയിൽ പിന്നണി ഗായകരായി പിടിച്ചുനിൽക്കാനായി പറ്റുകയുള്ളൂ. സിത്താരയെ പോലെയുള്ളവർക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണവും അത് തന്നെയെന്ന് പറയേണ്ടി വരും. സിത്താരയെ പോലെ തന്നെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരാളാണ്.

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം. കഴിഞ്ഞ ഇടയാണ് അവർ ആ ബന്ധം വേർപിരിഞ്ഞത്. അതിന് ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്.

ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്. ഇപ്പോഴിതാ കട്ട മൊഞ്ചത്തി ലുക്കിൽ ഒരു പൊളി ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഭയ. രമ്യ നായരുടെ കഫേ ഫാഷൻസിന്റെ ഔട്ട്ഫിറ്റാണ് അഭയ ധരിച്ചിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.