February 27, 2024

‘ഇപ്പോൾ കൂടുതൽ സുന്ദരിയായി!! സെറ്റ് സാരിയിൽ തിളങ്ങി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും പിന്നണി ഗായികയായി തിളങ്ങിയിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളത്തിൽ കുറച്ച് സിനിമകളിലും തെലുങ്കിൽ ഒരു സിനിമയിലും പാടിയിട്ടുള്ള ഒരാളാണ് അഭയ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ സിനിമയിൽ മിക്കതും പാടിയിട്ടുള്ളത്. പലതും ഹിറ്റായി മാറുകയും ചെയ്തു.

അഭയയും ഗോപി സുന്ദറുമായി ഏറെ വർഷത്തോളം ലിവിങ് ടു ഗെതർ റിലേഷൻഷിപ്പിലായിരുന്നു. 2 മാസങ്ങൾക്ക് മുമ്പാണ് ഗോപിയും അഭയയും തമ്മിൽ പിരിഞ്ഞ വാർത്ത മലയാളികൾ അറിയുന്നത്. അതും ഗോപി സുന്ദർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മറ്റൊരു പ്രശസ്ത ഗായികയായി റിലേഷനിൽ ആണെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ഈ കാര്യം തിരിച്ചറിയുന്നത്. ഗോപി സുന്ദർ അഭയ പരിചയപ്പെടുന്നതിന് മുമ്പ് വിവാഹം കഴിച്ചിട്ടുള്ള ഒരാളായിരുന്നു.

എന്തായാലും ഗോപി സുന്ദറിന്റെ പുതിയ ബന്ധത്തിന്റെ വാർത്തകൾ വന്നതോടെ അഭയയുടെ പ്രതികരണം അറിയാനായിരുന്നു മലയാളികൾ കാത്തിരുന്നത്. എന്നാൽ യാതൊരു വിധത്തിലുള്ള ഒരു പ്രതികരണവും അഭയയിൽ നിന്ന് ഉണ്ടായില്ല. അഭയ തന്റെ സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. മ്യൂസിക് വീഡിയോസും സ്റ്റേജ് ഷോകളുമായി ഏറെ തിരക്കിലേക്ക് അഭയ പോയിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ അഭയ ഇപ്പോൾ പഴയതിലും കൂടുതൽ സജീവമാണ്. സെറ്റ് സാരിയുടുത്ത് തന്റെ ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഭയ. “സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ചിങ്ങം 1. ഈ വർഷം മുഴുവൻ നിറയട്ടെ..” എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. പവിമാരാരിയാണ് ചിത്രങ്ങൾ എടുത്തത്. ശ്രീഗേഷ് വാസനാണ് സ്റ്റൈലിംഗും മേക്കപ്പും.