ഒരുപാട് ഗാനങ്ങൾ പാടിയിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള ഒരുപാട് ഗായകർ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ചിലർ ശബ്ദത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുമ്പോൾ ചിലർ അവർ പാടിയ പാട്ടുകൾ ഹിറ്റുകളായികൊണ്ട് ശ്രദ്ധ നേടിയെടുക്കാറുണ്ട്. അവരിൽ പലരും ഇന്നും ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ളത് അവർ പാടിയ പാട്ടുകളിലൂടെയും ശബ്ദത്തിലൂടെയും ഒക്കെയാണ്.
ഒരുപാട് പാട്ടുകൾ പാടിയിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകനായ ഗോപിസുന്ദറിന്റെ മ്യൂസിക്കിൽ പാടി കരിയർ ആരംഭിച്ച അഭയ കുട്ടികാലം മുതൽ സംഗീതത്തോടെ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു. 2 കണ്ടറിസിലെ തന്നെ താനേ എന്ന പാട്ടിലെ ‘കണിമലരെ മുല്ലേ നിന്നെ’ എന്ന വരികൾ പാടിയ ശേഷമാണ് അഭയ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്.
അതിന് ശേഷം അഭയ മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയായി മാറി. അഭയയും ഗോപിസുന്ദറും ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ഒമ്പത് വർഷത്തോളം ഒരുമിച്ചായിരുന്നു. ഈ അടുത്തിടെയായിരുന്നു രണ്ട് പേരും പിരിയുകയും ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി വിവാഹിതനായതും. അഭയയെ ആ സമയത്ത് ഒരുപാട് പേർ കളിയാക്കുകയും മോശം കമന്റുകൾ ഇടുകയും ചെയ്തിരുന്നു.
അഭയ അതിനോടൊന്നും പ്രതികരിക്കുകയും ചെയ്തില്ല. അത് കഴിഞ്ഞ് അഭയ പങ്കുവെക്കാറുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ നീല സാരിയിലുള്ള അഭയയുടെ ക്യൂട്ട് സെൽഫി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “ഞാൻ കുറച്ച് സെൽഫി സ്റ്റോറികൾ ഇടട്ടെ! എന്നെ പറ്റി.. എന്നെക്കുറിച്ച്.. എന്നെ കുറിച്ച് എല്ലാം..”, എന്ന തലക്കെട്ട് നൽകിയാണ് അഭയ ചിത്രങ്ങൾ ഇട്ടത്.