പതിനാല് വർഷത്തോളമായി ഒരു സിനിമയ്ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഒരാളെ മലയാളികൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അതെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ബ്ലെസി തന്റെ ഏറെ വർഷത്തെ പ്രയത്നത്തിന് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ആട് ജീവിതം. ബെന്യാമിൻ എഴുതി ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ഇത്.
പൃഥ്വിരാജ് എന്ന നടൻ ഇത്രത്തോളം ഉറച്ച പരിശ്രമം നടത്തിയ ഒരു സിനിമയില്ലെന്ന് തന്നെ പറയേണ്ടി വരും. ഷൂട്ടിങ്ങിന് വേണ്ടി ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയുമൊക്കെ ചെയ്തിരുന്നു പൃഥ്വിരാജ് ആടുജീവിതത്തിന് വേണ്ടി. കഴിഞ്ഞ വർഷം ജൂലൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചത്. ഈ വർഷം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിന് മുമ്പ് ചില ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിക്കും.
ഒരു ഫെസ്റ്റിവലിന് അയക്കാൻ വേണ്ടി കൊടുത്ത പ്രിവ്യു ട്രെയിലറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇന്നലെ ലീക്ക് ആയായിരുന്നു. ലീക്കായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. സിനിമയുടെ ക്വാളിറ്റി എത്രത്തോളമായിരിക്കുമെന്ന് വീഡിയോ കണ്ട് പ്രേക്ഷകർ ഞെട്ടി. പിന്നീട് പൃഥ്വിരാജ് തന്നെ ആ വീഡിയോ ഒഫീഷ്യലായി പുറത്തുവിടുകയും പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടെന്നും അതിന് ശേഷം മാത്രമേ ഒഫീഷ്യൽ ട്രെയിലർ ഇറക്കുകയുള്ളൂ എന്നും പങ്കുവച്ചു.
പ്രീവ്യൂ ട്രെയിലറിന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലേക്ക് ആദ്യത്തെ ഓസ്കാർ കൊണ്ടുവരുന്ന സിനിമയായിരിക്കുമെന്ന് കണ്ടവരിൽ പലരും അഭിപ്രായപ്പെട്ടു. സിനിമ താരങ്ങളിൽ പലരും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 9 വർഷത്തോളം ഈ സിനിമയ്ക്ക് വേണ്ടി മാത്രമാണ് ബ്ലെസ്സി സമയം ചിലവഴിച്ചത്. അതുകൊണ്ട് തന്നെ ആ പരിശ്രമം വെറുതെ ആയിട്ടില്ലെന്ന് ട്രെയിലർ കണ്ടവർ പറയുന്നു.