‘വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച.. – ഷഹ്ലയുടെ ഇളയമ്മയുടെ കുറിപ്പ്
ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ്ല ഷെറീനയുടെ ഇളയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണീരോടല്ലാതെ നമ്മുക്ക് വായിച്ചു തീർക്കാൻ കഴിയുകയില്ല. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ഷഹ്ലയെ ബുധാനാഴ്ച വൈകുനേരം മൂന്ന് മണിക്കാണ് ക്ലാസ്സിലെ ഭിത്തിയോട് ചേർന്നുള്ള പൊത്തിൽനിന്ന് കാല് കുടുങ്ങി പാമ്പ് കടിയേറ്റത്.
എന്നാൽ വിവരം അറിഞ്ഞ അധ്യാപകർ കുട്ടിയെ ആശുപത്രയിൽ എത്തിക്കുന്നതിന് പകരം രക്ഷാകർത്താവിനെ വിളിച്ച് അവരുടെ കൂടെ പറഞ്ഞയച്ചു. പാമ്പ് കടിയേറ്റതല്ല ആണി കൊണ്ടതാവാമെന്നാണ് അദ്ധ്യാപകൻ പറഞ്ഞത്. അപ്പോൾ തന്നെ കുട്ടിയെ ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ വാർത്ത കൊടുക്കേണ്ടി വരികയില്ലായിരുന്നു. അവൾ കൂട്ടുകാരികൾക്കൊപ്പം ഇപ്പോൾ സ്കൂളിൽ ഉണ്ടായിരുന്നേനെ..!
ഷഹ്ലയുടെ ഓർമ്മകളിൽ വിതുമ്പുന്ന ഇളയമ്മയുടെ ഫേസ്ബുക്ക് കുറിപ്പിൽ അവളുടെ നിഷ്കളങ്കമായി ചിരിയെ കുറിച്ച് ചിരിച്ചുകൊണ്ട് വീട്ടുകാരുടെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവിനെ കുറിച്ച് എടുത്തു പറയുന്നു.മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി ഷഹ്ല നല്ല നർത്തകിയും, അഭിനേത്രിയും, ചിത്രകാരിയും, ഗ്രീറ്റിങ് കാർഡ് നിർമാതാവുമൊക്കെ ആയിരുന്നവെന്ന് ഇളയമ്മ എഴുതുന്നു.
ഇളയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് :