കുഞ്ഞനിയന് അപ്പുവിന്റെ സ്‌നേഹ ചുംബനം..!! ചിത്രം പങ്കുവച്ച് ആദിത്യൻ

കുഞ്ഞനിയന് അപ്പുവിന്റെ സ്‌നേഹ ചുംബനം..!! ചിത്രം പങ്കുവച്ച് ആദിത്യൻ

സിനിമാ സീരിയല്‍ രംഗത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് ആദിത്യനും അമ്പിളിയും. ഇരുവര്‍ക്കും കുഞ്ഞ് പിറന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങള്‍ക്ക് കുഞ്ഞ് പിറന്നുവെന്ന് ആദിത്യല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, അമ്പിളിയുടെ മൂത്ത മകന്‍ അപ്പു അനിയന് ഉമ്മ കൊടുക്കുന്ന ചിത്രം ആദിത്യന്‍ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇരുവരും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ആദിത്യന്‍ അമ്പിളിയുടെ കഴുത്തില്‍ താലി കെട്ടിയത്.

രണ്ടുമാസങ്ങള്‍ക്കിപ്പുറം അമ്പിളിദേവി ഗര്‍ഭിണിയായ സന്തോഷം ആദിത്യന്‍ സോഷ്യല്‍മീഡിയ വഴി പങ്കുവച്ചിരുന്നു. പ്രസവശേഷം ആദിത്യന്‍ അമ്പിളി സുഖമായി ഇരിക്കുകയാണെന്നും, വല്യച്ചനായ നടന്‍ ജയന്റെ മാസമാണ് നവംബര്‍ കൂടാതെ അമ്മേടെ നക്ഷത്രത്തിലാണ് ജനിച്ചതെന്നും ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദിയുണ്ടെന്നും ആദിത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

CATEGORIES
TAGS

COMMENTS