‘വിധു പ്രതാപ് ഇടം കണ്ണിട്ട് നോക്കിയാണ് ദീപ്‌തിയെ വളച്ചത്..’ – അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി വിധു

മലയാളത്തിന്റെ സ്വന്തം സിനിമ ജോഡികളാണ് ഗായകൻ വിധു പ്രതാപും നർത്തകി ദീപ്‌തിയും. ടെലിവിഷൻ അവതാരകയായാണ് ദീപ്‌തി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായിട്ടുള്ളത്. 2008-ലാണ് ഇരുവരും വിവാഹിതാരാകുന്നത്. 150-ലേറെ ചിത്രങ്ങളിൽ വിധു പിന്നണിഗായകനായി പ്രവർത്തിച്ചിട്ടുണ്ട്. പാദമുദ്ര എന്ന സിനിമയിലാണ് വിധു ആദ്യമായി പാടുന്നത്.

നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിൽ ജഡ്‌ജ്‌ ആയിട്ടും വിധുവിനെ നമ്മൾ കണ്ടിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുഗ് ചിത്രങ്ങളിലും വിധു പാടിയിട്ടുണ്ട്. ലോക്ക് ഡൗൺ ആയതുകൊണ്ട് താനെ ഇപ്പോൾ സ്റ്റേജ് ഷോകളോ മറ്റുപരിപാടികളോ ഒന്നുമില്ല. ഇരുവരും ടിക്ക് ടോക്കിൽ വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.

ചാനലുകളും പുതിയ പരിപാടികളോ ഷൂട്ടിങ്ങുകളോ ഇല്ല. പലരും പഴയ പ്രോഗ്രാമുകൾ വീണ്ടും ഇടുകയാണ്. കൈരളിയിലെ ‘മനസിലൊരു മഴവില്ല്’ എന്ന പ്രോഗ്രാമിൽ ഇരുവരും വന്നപ്പോളുള്ള വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ അവതാരക വിധു പാടുമ്പോൾ സ്റ്റേജിൽ ദീപ്തി ഡാൻസ് ചെയ്തിട്ടില്ല എന്ന് ചോദ്യമാണ് പിന്നീടുള്ള ചോദ്യത്തിന് വഴി ഒരുക്കിയത്.

ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടെന്ന് വിധു പറയുമ്പോൾ അവതാരക അങ്ങനെ ചെയ്യുന്ന സമയത്ത് ദീപ്‌തിയെ ഇടം കണ്ണിട്ട് നോക്കിയല്ലേ വിവാഹം കഴിച്ചതെന്നും താൻ അത് കണ്ടിട്ടുണ്ടെന്ന് അവതാരക പറയുകയും ചെയ്തു. ഹേയ്, അല്ല ചേച്ചി ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലായെന്ന് വിധു പറഞ്ഞു.

ഞങ്ങൾ ‘പകല്‍ കിനാവ്’ എന്നൊരു ആൽബം പാട്ടിന്റെ സമയത്താണ് ആദ്യമായി കാണുന്നത്. ദീപ്‌തി അതിൽ ഗസ്റ്റ് ആർട്ടിസ്റ് ആയിരുന്നു. അന്ന് വലിയ ആളായിരുന്നു ദീപ്‌തി, നമ്മൾ പാവം പ്രൊഡ്യൂസർ ആയതുകൊണ്ട് അതിന്റെ ലൈറ്റ് ഒക്കെ ചുമന്ന് നടക്കുവായിരുന്നു. അന്ന് മുതൽ ദീപ്‌തിയുമായി ബന്ധമുണ്ട് പക്ഷേ ലൗ മാരിയേജ് ഒന്നും അല്ലായിരുന്നുവെന്ന് വിധു പറഞ്ഞു.

CATEGORIES
TAGS