ലൗ ലെറ്റർ തന്നത് കണ്ടുപിടിച്ചു, സ്കൂളിൽ നിന്ന് പുറത്താക്കി..!! പ്രണയകഥ വെളിപ്പെടുത്തി ലക്ഷ്മി
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി പ്രമോദ്. ഇപ്പോഴിതാ താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും താരം തുറന്ന് പറയുകയാണ്.
ഇരുവരും ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയത്തിലായതാണ്. അസര്‍ മുഹമ്മദ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇരുവരും ഇരുമതത്തില്‍പെട്ടവരാണ്. പ്രണയ വിവാഹം ആയതുകൊണ്ട് ചില പ്രശ്നങ്ങളുണ്ടായി.
പക്ഷേ ഇരു വീട്ടുകാരുടെയും സമ്മത പ്രകാരമാണ് വിവാഹിതരായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഹിന്ദിടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. സ്‌കൂളിലെ തല്ലുകൊള്ളിയായിരുന്നു അസര്‍.
വേറൊരു കുട്ടിയ്ക്ക് കൊടുക്കാന്‍ എഴുതിയ ലൗ ലെറ്റര്‍ താന്‍ വാങ്ങിയതാണെന്നും താരം പറയുന്നു. അതുപിന്നെ പ്രണയമായി അവസാനിച്ചു. പക്ഷേ തങ്ങളുടെ പ്രണയം സകൂളില്‍ അറിയുകയും അസറിനെ പുറത്താക്കുകയും ചെയ്തുവെന്ന് ലക്ഷ്മി പറയുന്നു. അതുപക്ഷേ വലിയ കുഴപ്പമായില്ല.
പിന്നീട് സകൂളില്‍ നിന്ന് പോകുകയും ഇരുവരും കോണ്‍ടാക്ട് ഇല്ലാതാകുകയും തേച്ചിട്ട് പോയെന്ന് വിചാരിക്കുകയും ചെയ്തു. അസര്‍ മോഡലിഗിന്‍ സജീവമായി. പിന്നീട് വീണ്ടും പ്രണയത്തിലാകുകയും വിവാഹം വരെ എത്തി നില്‍ക്കുകയും ചെയ്തു.
ഇരുവര്‍ക്കും ഒരു മകള്‍ ഉണ്ട്. ദുഅ എന്നാണ് മകളുടെ പേര്. ലക്ഷ്മി ഇപ്പോഴും സീരിയലില്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലക്ഷ്മിയും അസറും. ടിക് ടോക്കിലും ലക്ഷ്മി വളരെ സജീവമാണ്.