റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനാകുന്നു..!! ഫോട്ടോ വൈറൽ
ഗായികയായും അവതാരികയായും പ്രേക്ഷക ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് റിമിടോമി. മലയാളികളുടെ പ്രിയപ്പെട്ട ഗായകരുടെ ലിസ്റ്റില്‍ റിമി ടോമിയും എപ്പോഴുമുണ്ട്. കലാരംഗത്ത് റിമി ഏറെ മുൻപന്തിയിൽ ആണെങ്കിലും ദാമ്പത്യ ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു.
വിവാഹമോചിതയായതിന് ശേഷം താരം അല്പം ഇടവേള എടുത്തിരുന്നു പിന്നീട് ഇപ്പോൾ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇരുവരുടേയും സമ്മതപ്രകാരം ആണ് വിവാഹമോചനം നേടിയതെന്നും തമ്മിൽ ഒത്തു പോകാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഈ ഒരു തീരുമാനം എടുത്തതെന്നും റോയ്സും റിമിയും പറഞ്ഞിരുന്നു.
ഇപ്പോഴിതാ റോയ്സ് വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്‌സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത് എന്നാണ് പുതിയ വാർത്ത. ഇരുവരുടെയും കല്യാണക്കുറി യും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.