റായ് ലക്ഷ്മിയുടെ ക്രിസ്മസ് ആഘോഷങ്ങൾ..!! ചിത്രം ഏറ്റെടുത്ത് ആരാധകർ

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നടി റായി ലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി താരങ്ങളാണ് തങ്ങളുടെ ആശംസകള്‍ ആരാധകരുമായി പങ്കുവച്ചത്. മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച റായ് ലക്ഷ്മിയുടെ ക്രിസ്മസ് ചിത്രങ്ങളും ആഘോഷവുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

എന്റെ സാന്റാ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. അല്പം ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിലുളളത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിച്ചത്. അഭിനേതാവുന്നതിന് മുന്‍പ് താരം മോഡലിങ്ങില്‍ സജീവമായിരുന്നു. മെലിഞ്ഞ് കിടിലല്‍ ലുക്കില്‍ താരം അടുത്തിടെ ആരാധകരെ ഞെട്ടിച്ചിരുന്നു.

ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇമ്മാനുവല്‍ സില്‍ക്‌സ് സിലിക്കണ്‍ ഫൂട്ട്വെയര്‍, എന്നിവയുടെ പരസ്യങ്ങളില്‍ താരം മോഡലായി വന്നിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ തമിഴിലെ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2008-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും താരം നായികയായി തിളങ്ങിയിരുന്നു.

CATEGORIES
TAGS

COMMENTS