യൂറോപ്പിൽ അവധി ആഘോഷിച്ച് ജയസൂര്യയും കുടുംബവും..!! ചിത്രം ഏറ്റെടുത്ത് ആരാധകർ
പുള്ള് ഗിരി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ ആരാധകരുടെ കൈയ്യടി നേടി ക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസായി താരത്തിന്റെ പുറത്തിറങ്ങിയ ഏററവും പുതിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ താരം കുടുംബ സമേതം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിസ്മസ് കാലം ആഘോഷിക്കുകയാണ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകര്‍ക്കായി ചിത്രം പങ്കുവച്ചത്. ഭാര്യ സരിതയുമൊത്തുള്ള പ്രണനിമിഷങ്ങളാണ് പങ്കുവച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. മക്കളും സരിതയുടെ അനിയത്തി ശരണ്യയും കുടുംബവും യാത്രയില്‍ ഒപ്പമുണ്ട്. മകന്‍ അദ്വദും ശരണ്യയും ആണ് ഈ സുന്ദര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുളളിലാണ് വൈറലായത്.
താരത്തിന്റെ പുതിയ ചിത്രം തൃശ്ശൂര്‍ പൂരം രാജേഷ് മോഹനന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മികച്ച വിജയത്തോടെ തീയറ്ററില്‍ മുന്നേറുകയാണ്.
താരത്തിന്റെ 5ലേറെ സിനിമകൾ 2020 റിലീസിന് ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ആട് 3 2020 ഡിസംബർ മാസം റിലീസ് ആകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ പറയുന്നുണ്ട്. ജയസൂര്യ എന്ന നടൻ കൂടുതൽ ആരാധകരെ ഉണ്ടാക്കികൊടുത്ത ചിത്രങ്ങളിൽ ഒന്നാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന മിഥുൻ മാനുൽ ചിത്രം.