‘പ്രവീണയുടെ ഫോട്ടോകോപ്പി തന്നെയാണല്ലോ മകൾ..’ – മകൾക്ക് ആശംസകൾ അറിയിച്ച് നടി പ്രവീണ
ലോക്ക് ഡൗൺ കാലത്ത് ഒരുപാട് പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളിൽ ഒരാളാണ് നടി പ്രവീണ. ലോക്ക് ഡൗൺ കാലത്ത് പ്രവീണ പാമ്പിനെ കൈയിൽ എടുക്കുന്നതും ആന പുറത്തും കയറുന്നതുമായ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇറങ്ങിയിരുന്നു.
ബാലതാരമായി അഭിനയിച്ച് സിനിമയിൽ എത്തിയ താരമാണ് പ്രവീണ. പിന്നീട് കളിയൂഞ്ഞാൽ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് സജീവമായ തുടങ്ങി. ആ സിനിമ പ്രവീണയുടെ വഴിത്തിരുവകളിൽ ഒന്നായി മാറി. അതിന് ശേഷം ഒരാൾ മാത്രം, ദി ട്രൂത്ത്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, അഗ്നിസാക്ഷി, ഇംഗ്ലീഷ് മീഡിയം, മഴവില്ല്, എഴുപുന്ന തരകൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. നിരവധി സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും താരം വർക്ക് ചെയ്‌തിട്ടുണ്ട്.
അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ സ്വന്തമാക്കിയ ആളാണ് പ്രവീണ. സോഷ്യൽ മീഡിയിൽ, ഇൻസ്റ്റാഗ്രാമിൽ സജീവമായ പ്രവീണ ഇപ്പോഴിതാ തന്റെ മകളുടെ ജന്മദിനമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. പ്രവീണയുടെ മകൾ ഗൗരിയുടെ 19ആം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം.
‘ഹാപ്പി ബർത്ത് ഡേ.. നിനക്ക് 19 വയസ്സായിയെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. സമയം എത്ര പെട്ടന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പോക്ക് എനിക്ക് നിർത്താൻ പറ്റി, നീ എന്നും എന്റെ ആ പഴയ കുഞ്ഞുകുട്ടിയായി ഇരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു..’, പ്രവീണ മകളുടെ ചിത്രത്തോടൊപ്പം കുറിച്ചു.
നിരവധി പേരാണ് താരത്തിന്റെ മകൾക്ക് ജന്മദിനാശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. നടി അഹാന കൃഷ്ണനും ഗൗരിക്ക് ആശംസകൾ അറിയിച്ച് പോസ്റ്റിട്ടുണ്ട്. കലാഭവൻ മണി നായകനായ ‘വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്. അതിൽ മികച്ച പ്രകടനമാണ് പ്രവീണ കാഴ്ചവെച്ചത്.